പതിവില്‍ നിന്ന് വ്യത്യസ്തമായ ലുക്കുമായി യുവനടി പ്രിയ വാര്യര്‍. ക്ലാസിക് ഔട്ട്ഫിറ്റിലുള്ള പ്രിയയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ക്ക് വന്‍ വരവേല്‍പാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. 

ലളിതമായ ഡിസൈനോട് കൂടിയ ലെഹങ്കയാണ് പ്രിയയുടെ വേഷം. കലംകാരിയോട് സാദൃശ്യമുള്ള മെറ്റീരിയലാണ് ലെഹങ്കയ്ക്ക്. ബ്രൗണ്‍ നിറം ഹൈലൈറ്റ് ചെയ്യപ്പെടുന്ന തരത്തില്‍ സൂക്ഷ്മമായ പ്രിന്റുകള്‍. ഇതിനോടൊപ്പം കസവിന്റെ ബോര്‍ഡര്‍ കൂടിയാകുമ്പോള്‍ 'ക്ലാസിക് ലുക്ക്' ആയി. 

 

 

ടോപ്പിന്റെ ഡീപ് നെക്കാണ് മറ്റൊരു ആകര്‍ഷണം. ഔട്ട്ഫിറ്റിന് അനുയോജ്യമായ നെക്ക്പീസുകളും റിംഗുകളുമെല്ലാം ലുക്കിനെ കൂടുതല്‍ പരിപോഷിപ്പിക്കുന്നു. അല്‍പം 'ഫ്രീ' ആയ ഹെയര്‍സ്റ്റൈല്‍ കൂടിയാകുമ്പോള്‍ പഴയ ഏതോ കാലത്തെ ഛായാചിത്രം പോലെ അതിമനോഹരിയായിരിക്കുന്നു പ്രിയ. 

 

 

ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്ക് പേജിലും പങ്കുവച്ച ചിത്രങ്ങള്‍ക്ക് വലിയ രീതിയിലുള്ള പ്രതികരണമാണ് പ്രിയയ്ക്ക് ലഭിക്കുന്നത്. വ്യത്യസ്തമായ ഔട്ട്ഫിറ്റുകളില്‍ പരീക്ഷണം നടത്താറുള്ള പ്രിയയുടെ, ഏറ്റവും ആകര്‍ഷകമായ 'ലുക്ക്' ഇതാണെന്നാണ് ആരാധകരില്‍ മിക്കവരും അഭിപ്രായപ്പെടുന്നത്.

 

 

Also Read:-ഗ്ലാമറസ് ലുക്കിൽ ഫോട്ടോഷൂട്ട്, ചിത്രങ്ങൾ പങ്കുവച്ച് പ്രിയ വാര്യർ...