2021ൽ വൈറ്റ് ടൈഗർ എന്ന സീരിസിലൂടെ പുതിയ തുടക്കത്തിന് ഒരുങ്ങുകയാണ് പ്രിയങ്ക ചോപ്ര. അതിനിടയിലും താരം തന്‍റെ വ്യത്യസ്തമായ ലുക്കിലുള്ള ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. 

നിരവധി ആരാധകരുള്ള ബോളിവുഡ് സുന്ദരിയാണ് പ്രിയങ്ക ചോപ്ര. 2021ൽ 'വൈറ്റ് ടൈഗർ' എന്ന സീരിസിലൂടെ പുതിയ തുടക്കത്തിന് ഒരുങ്ങുകയാണ് താരം. അതിനിടയിലും താരം തന്‍റെ വ്യത്യസ്തമായ ലുക്കിലുള്ള ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. 

Add Asianetnews as a Preferred SourcegooglePreferred

ഏറ്റവും ഒടുവില്‍ പ്രിയങ്ക തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച ചില ചിത്രങ്ങളാണ് ഇപ്പോള്‍ ഫാഷന്‍ ലോകത്തെ ചര്‍ച്ചാവിഷയം. മഞ്ഞ നിറത്തിലുള്ള ലോങ് സ്ലീവ് സ്കേര്‍ട്ട് സ്യൂട്ടാണ് താരത്തിന്‍റെ വേഷം. 

View post on Instagram

ബ്ലാക്ക് നിറത്തിലുള്ള ബട്ടനുകളാല്‍ മനോഹരമാണ് ഈ സ്യൂട്ട്. ഗോള്‍ഡന്‍ നിറത്തിലുള്ള മാലയും കമ്മലുമാണ് ഇതിനോടൊപ്പം താരം ധരിച്ചിരിക്കുന്നത്. അടുത്തിടെ ചില വ്യത്യസ്തമായ ഹെയർസ്റ്റൈലുകളില്‍ പ്രത്യക്ഷപ്പെട്ട പ്രിയങ്കയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 

View post on Instagram

Also Read: വൈറ്റ് ടീഷര്‍ട്ടില്‍ കൂള്‍ ലുക്കില്‍ കരീഷ്മ കപൂര്‍; ബാഗിന്‍റെ വില കേട്ട് അമ്പരന്ന് ആരാധകര്‍!