ഫാഷന്‍ ലോകത്തിന്‍റെ ശ്രദ്ധ പിടിച്ചുപറ്റുന്നതില്‍ മിടുക്കിയാണ് ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര. നടി എന്നതിനേക്കാളേറെ ഒരു ഫാഷന്‍ ഐക്കണ്‍ കൂടിയായി മാറിയിരിക്കുകായണ് പ്രിയങ്ക. തന്‍റേതായ കൈയൊപ്പ് എന്നും പ്രിയങ്കയുടെ ഫാഷനില്‍ ഉണ്ടായിരിക്കും. പ്രിയങ്ക ധരിക്കുന്ന വസ്ത്രങ്ങള്‍ എപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുമുണ്ട്. 

അടുത്തിടെ പ്രിയങ്ക ധരിച്ച ചുവപ്പ് പൊട്ടുളള സാരിയും ഫാഷന്‍ ലോകത്തിന്‍റെ ശ്രദ്ധ പിടിച്ചുപറ്റി. വെള്ളയില്‍ ചുവപ്പ് പൊട്ടുളള സാരിയോടൊപ്പം ചുവപ്പ് ബ്ലൌസാണ് പ്രിയങ്ക ധരിച്ചത്. ആ സാരിയില്‍ അതിമനോഹരിയായിരുന്നു പ്രിയങ്ക.