ആദ്യമായാണ് ഒരിന്ത്യന്‍ അഭിനേത്രി സാരിയുമണിഞ്ഞ് 'ഇന്‍ സ്റ്റൈല്‍' പോലൊരു മാഗസിന് വേണ്ടി പോസ് ചെയ്യുന്നത്. ഫാഷന്‍ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെല്ലാം ഇത് വലിയൊരു മാറ്റമായാണ് കാണുന്നത്

നടി എന്നതിനേക്കാളേറെ ഒരു ഫാഷന്‍ ഐക്കണ്‍ കൂടിയായി മാറുകയാണ് ബോളിവുഡ് താരമായ പ്രിയങ്ക ചോപ്ര. പല അന്താരാഷ്ട്ര വേദികളിലും ഇതിനോടകം തന്നെ ഇന്ത്യയെ പ്രതിനിധീകരിച്ച് ഇവര്‍ തിളങ്ങിക്കഴിഞ്ഞു. 

ഇതിനിടെ ഇന്റര്‍നാഷണല്‍ ഫാഷന്‍ മാഗസിന്‍ ആയ 'ഇന്‍ സ്റ്റൈല്‍' കവര്‍ചിത്രമായും പ്രിയങ്ക തെരഞ്ഞെടുക്കപ്പെട്ട് കഴിഞ്ഞു. ആദ്യമായാണ് ഒരിന്ത്യന്‍ അഭിനേത്രി സാരിയുമണിഞ്ഞ് 'ഇന്‍ സ്റ്റൈല്‍' പോലൊരു മാഗസിന് വേണ്ടി പോസ് ചെയ്യുന്നത്. ഫാഷന്‍ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെല്ലാം ഇത് വലിയൊരു മാറ്റമായാണ് കാണുന്നത്. 

View post on Instagram

ഗ്ലോബല്‍ ഫാഷന്‍ ലോകത്ത്, ഇന്ത്യയെ പ്രതിനിധീകരിക്കാനാവുന്നു എന്നത് അത്ര ചെറിയ നേട്ടമല്ലെന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്. പ്രശസ്ത ഫാഷന്‍ ഡിസൈനറായ തരുണ്‍ തഹിലാനി ഡിസൈന്‍ ചെയ്ത സാരിയാണ് പ്രിയങ്ക 'ഇന്‍ സ്റ്റൈല്‍' ഫോട്ടോഷൂട്ടിന് വേണ്ടി അണിഞ്ഞത്. 

View post on Instagram

'ബാക്ക്‌ലെസ്' ആയി, തിളങ്ങുന്ന ഗോള്‍ഡന്‍ നിറത്തിലുള്ള സാരിയും അണിഞ്ഞാണ് പ്രിയങ്കയുടെ പോസ്. മാഗസിന്റെ അകം പേജുകളിലും പ്രിയങ്കയുടെ ചിത്രങ്ങളുണ്ട്. സഭ്യാസാച്ചി ഡിസൈന്‍ ചെയ്ത് പ്രിന്റഡ് സാരിയും, ലെഹങ്കയും അണിഞ്ഞാണ് ഈ ചിത്രങ്ങള്‍. 

View post on Instagram

തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പ്രിയങ്ക തന്നെയാണ് ഈ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവച്ചത്.