മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് രജിഷ വിജയൻ. ടെലിവിഷന്‍ അവതാരികയായെത്തി പിന്നീട് മലയാള സിനിമയിലെ മിന്നുന്ന താരമായി മാറിയ രജിഷയ്ക്ക് സോഷ്യല്‍ മീഡിയയിലും ആരാധകര്‍ ഏറേയാണ്.  

 

ഇപ്പോഴിതാ ലോക്ഡൗണില്‍ താരത്തിന്‍റെ ഗ്ലാമർ ഫോട്ടോഷൂട്ടാണ് വൈറലായിരിക്കുന്നത്.  മിനി ഡ്രസ്സും ഒപ്പം ഒരു ഷൂസും ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് രജിഷ. താരം തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.  

 

 

'അനുരാഗ കരിക്കിൻ വെള്ളം' എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ  മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്‍റെ പുരസ്കാരം സ്വന്തമാക്കിയ താരമാണ് രജിഷ. തമിഴ് സിനിമയിലേക്ക് അരങ്ങേറ്റത്തിനൊരുങ്ങുകയാണ് രജിഷ ഇപ്പോൾ. 

 

 
 
 
 
 
 
 
 
 
 
 
 
 

Favourite spot made better with @topp_brass 😇 @jiksonphotography

A post shared by Rajisha Vijayan (@rajishavijayan) on Jun 5, 2020 at 7:50am PDT

 

തമിഴ് സൂപ്പർ താരം ധനുഷിന്‍റെ നായികയായാണ് രജിഷ തമിഴിലേക്ക് അരങ്ങേറുന്നത്. കർണ്ണൻ എന്നാണ് ചിത്രത്തിന്‍റെ പേര്. 

 

 

രജിഷ മാത്രമല്ല, മലയാളത്തിലെ നിരവധി താരങ്ങളാണ് ലോക്ഡൗണില്‍ ഫാഷന്‍ പരീക്ഷണങ്ങളും ഫോട്ടോഷൂട്ടുകളും നടത്തുന്നത്. അതില്‍ ഏറ്റവും മുന്‍പില്‍ നില്‍ക്കുന്നത് നടി അനുശ്രീ ആണ്. 

Also Read: ബ്ലാക്ക് മിനി ഡ്രസ്സില്‍ ബ്യൂട്ടിഫുള്‍; ലോക്ക്ഡൗണ്‍ കാലത്ത് 'വീട്ടുവളപ്പിൽ' അനുശ്രീയുടെ ഫോട്ടോഷൂട്ട്...