എത്‌നിക്ക് ലുക്കിലാണ് ഇത്തവണ താരം പ്രത്യക്ഷപ്പെട്ടത്. പിങ്ക് നിറത്തിലുള്ള റോ മാംഗോ സാരിയിലാണ്  രാകുല്‍ തിളങ്ങിയത്. ബോർഡറില്‍ സ്വര്‍ണ്ണ നിറമാണ് വരുന്നത്. സറി വര്‍ക്കാണ് പല്ലുവിൽ വരുന്നത്. 

നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് രാകുൽ പ്രീത് സിങ്. ഒരു ഫിറ്റ്നസ് ഫ്രീക്ക് കൂടിയാണ് രാകുല്‍ . യോഗയും മറ്റും ചെയ്യുന്നതിന്‍റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ താരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഫിറ്റ്നസിന്‍റെ കാര്യത്തില്‍ മാത്രമല്ല, ഫാഷന്‍റെ കാര്യത്തിലും ഏറെ ശ്രദ്ധിക്കുന്ന താരമാണ് രാകുല്‍. സോഷ്യല്‍ മീഡിയയിലും രാകുല്‍ സജീവമാണ്. ഇപ്പോഴിതാ താരത്തിന്‍റെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് ഫാഷന്‍ ലോകത്തിന്‍റെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. 

എത്‌നിക്ക് ലുക്കിലാണ് ഇത്തവണ താരം പ്രത്യക്ഷപ്പെട്ടത്. പിങ്ക് നിറത്തിലുള്ള റോ മാംഗോ സാരിയിലാണ് രാകുല്‍ തിളങ്ങിയത്. ബോർഡറില്‍ സ്വര്‍ണ്ണ നിറമാണ് വരുന്നത്. സറി വര്‍ക്കാണ് പല്ലുവിൽ വരുന്നത്. ഗോൾഡ് നിറത്തിലുള്ള ബ്ലൗസാണ് രാകുല്‍ ഇതിനൊപ്പം പെയര്‍ ചെയ്തത്. നീളമുള്ള ഹെവി കമ്മലാണ് ആക്സസറി. 

View post on Instagram

ചിത്രങ്ങള്‍ രാകുല്‍ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. നിരവധി പേരാണ് താരത്തിന്‍റെ ചിത്രങ്ങള്‍‌‌ ലൈക്ക് ചെയ്തതും കമന്‍റുകള്‍ രേഖപ്പെടുത്തിയതും. മനോഹരിയായിരിക്കുന്നു എന്നും സുന്ദരി ആയിരിക്കുന്നുവെന്നുമൊക്കെ ആണ് കമന്‍റുകള്‍. കന്നഡ സിനിമയിലൂടെയായിരുന്നു രാകുലിന്‍റെ അരങ്ങേറ്റം. 2009- ല്‍ പുറത്തിറങ്ങിയ ഗില്ലിയാണ് ആദ്യത്തെ സിനിമ. പിന്നീട് താരം തെലുങ്കിലേയ്ക്കും തമിഴിലിലേയ്ക്കുമെത്തി. യാരിയാന്‍ ആണ് രാകുലിന്‍റെ ആദ്യത്തെ ബോളിവുഡ് ചിത്രം.

Also Read: തലമുടി കൊഴിച്ചില്‍ തടയാന്‍ പരീക്ഷിക്കാം പഴങ്ങള്‍ കൊണ്ടുള്ള ഹെയര്‍ പാക്കുകള്‍...

youtubevideo