കൊറോണ കാലത്ത് മിക്ക സിനിമാതാരങ്ങളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. പാചക പരീക്ഷണങ്ങളും വർക്കൗട്ട് വിശേഷങ്ങളുമൊക്കെയായി താരങ്ങള്‍ ആരാധകരുടെ മുന്‍പില്‍ എത്താറുണ്ട്. അക്കൂട്ടത്തില്‍ നടി രാകുൽ പ്രീത് സിങും ഉണ്ട്. ഇത്തവണ ബ്യൂട്ടിടിപ്സുമായി എത്തിയിരിക്കുകയാണ് രാകുൽ.

തന്റെ തിളങ്ങുന്ന ചർമ്മത്തിനു പിന്നിലെ രഹസ്യമാണ് താരം വീഡിയോയിലൂടെ പങ്കുവയ്ക്കുന്നത്. യൂട്യൂബ് ചാനലിലൂടെയാണ് രാകുൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീട്ടില്‍ തന്നെ ചെയ്യാവുന്ന ബനാനാ ഫേസ്മാസ്ക് ആണ് തന്‍റെ സൗന്ദര്യത്തിന്‍റെ രഹസ്യമെന്നാണ് രാകുല്‍ ഇവിടെ വെളിപ്പെടുത്തുന്നത്. എന്‍റെ പ്രിയപ്പെട്ട ഫേസ്മാസ്ക് പരിചയപ്പെടുത്താം എന്നു പറഞ്ഞാണ് രാകുൽ വീഡിയോ ആരംഭിക്കുന്നത്.

ഫേസ്പാക്കിനായി ആദ്യം താരമൊരു  പഴം ഉടച്ചതെടുത്തു. ശേഷം അതിലേക്ക് അരടീസ്പൂൺ നാരങ്ങാനീരും ഒരുടീസ്പൂൺ തേനും ചേർത്ത് നന്നായി മിക്സ്  ചെയ്തു.  ചര്‍മ്മത്തിലെ ജലാംശം നിലനിർത്താൻ മികച്ചതാണ് പഴം എന്ന് രാകുൽ പറയുന്നു. അതുപോലെ തന്നെ, മുഖത്തെ കറുത്ത പാടുകൾ ഇല്ലാതാക്കാനും വരണ്ട ചർമ്മത്തെ മൃദുവാക്കാനും പഴം സഹായിക്കുമെന്നും താരം പറയുന്നു. 

 

 

ചുരുങ്ങിയ കാലയളവ് കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടിയാണ് രാകുല്‍ പ്രീത് സിങ്. ഹിന്ദി, തമിഴ് , തെലുങ്ക് തുടങ്ങി നിരവധി ഭാഷകളില്‍ അഭിനയിച്ച രാകുല്‍ മിസ് ഇന്ത്യ സൗന്ദര്യ മത്സരത്തിലും പങ്കെടുത്തിട്ടുണ്ട്. 

Also Read: സൗന്ദര്യസംരക്ഷണ രഹസ്യം; ഫേസ് പാക്ക് പരിചയപ്പെടുത്തി സാനിയ ഇയ്യപ്പൻ...