ഫാഷന്റെ കാര്യത്തിലായാലും ഫിറ്റ്‌നസിന്റെ കാര്യത്തിലായാലും എപ്പോഴും പരീക്ഷണങ്ങള്‍ നടത്തുകയും അതില്‍ ഏറെ സന്തോഷം കണ്ടെത്തുകയും ചെയ്യുന്നൊരു താരമാണ് രണ്‍വീര്‍. ഭാര്യ ദീപികയ്ക്കും തന്റെ കരിയറിന് വലിയ പിന്തുണയാണ് രണ്‍വീര്‍ നല്‍കുന്നത്. ഇരുവരും പരസ്പരം പ്രചോദനം നല്‍കുന്നത് കാണുന്നത് തന്നെ ആരാധകര്‍ക്ക് ആഹ്ലാദമുണ്ടാക്കുന്നതാണ്

ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ( Fitness Goal ) ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്തവരാണ് മിക്ക ബോളിവുഡ് താരങ്ങളും ( Bollywood Stars ) . മറ്റ് സിനിമാ ഇന്‍ഡസ്ട്രികളില്‍ ഫിറ്റ്‌നസ് ഒരു വലിയ ഘടകമാകുന്നതിനെല്ലാം മുമ്പ് തന്നെ ബോളിവുഡ് ഇക്കാര്യത്തില്‍ ഏറെ മുന്നിലായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

അതിന്റെ തുടര്‍ച്ച തന്നെയാണ് ഇന്നും ബോളിവുഡില്‍ കാണാനാകുന്നത്. യുവതാരങ്ങളെല്ലാം മത്സരം പോലെയാണ് ഓരോ പ്രോജക്ടുകള്‍ക്ക് വേണ്ടിയും ശരീരത്തിനെ ഒരുക്കിയെടുക്കുന്നത്. യുവതാരങ്ങള്‍ മാത്രമല്ല, ഏത് പ്രായത്തിലുള്ള നടീനടന്മാരും ഇന്ന് ബോളിവുഡില്‍ ഫിറ്റ്‌നസ് ശ്രദ്ധിക്കുന്നവരാണ്. 

ബോളിവുഡിന്റെ പ്രിയ യുവതാരം രണ്‍വീര്‍ സിംഗും അങ്ങനെ തന്നെ. ഫാഷന്റെ കാര്യത്തിലായാലും ഫിറ്റ്‌നസിന്റെ കാര്യത്തിലായാലും എപ്പോഴും പരീക്ഷണങ്ങള്‍ നടത്തുകയും അതില്‍ ഏറെ സന്തോഷം കണ്ടെത്തുകയും ചെയ്യുന്നൊരു താരമാണ് രണ്‍വീര്‍. ഭാര്യ ദീപികയ്ക്കും തന്റെ കരിയറിന് വലിയ പിന്തുണയാണ് രണ്‍വീര്‍ നല്‍കുന്നത്. ഇരുവരും പരസ്പരം പ്രചോദനം നല്‍കുന്നത് കാണുന്നത് തന്നെ ആരാധകര്‍ക്ക് ആഹ്ലാദമുണ്ടാക്കുന്നതാണ്. 

ഇപ്പോഴിതാ കുറച്ചുനാളുകളായി കാര്യമായ വര്‍ക്കൗട്ടിലാണ് രണ്‍വീര്‍. വരാനിരിക്കുന്ന ഏതെങ്കിലും പ്രോജക്ടിന് വേണ്ടിയാണീ കഠിനമായ പരിശ്രമമെന്നാണ് സൂചന. വര്‍ക്കൗട്ടിന്റെ ചിത്രങ്ങളും വിശേഷങ്ങളും രണ്‍വീര്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവയ്ക്കാറുമുണ്ട്. 

ഇന്ന് ഇത്തരത്തില്‍ പങ്കുവച്ചൊരു ചിത്രം ആരാധകര്‍ക്കിടയില്‍ വലിയ ശ്രദ്ധയാണ് നേടിയിരിക്കുന്നത്. ഫിറ്റ്‌നസിനെക്കാളധികം ബോഡി ബില്‍ഡിംഗ് ചെയ്യുന്നൊരു വ്യക്തിയുടെ ശരീരത്തിന് സമാനമായാണ് രണ്‍വീറിനെ ഈ ചിത്രത്തില്‍ കാണാന്‍ സാധിക്കുന്നത്. 

View post on Instagram

സാധാരണയില്‍ നിന്ന് വ്യത്യസ്തമായി വെയിറ്റ് ലിഫ്റ്റിനും മറ്റും പ്രാധാന്യം നല്‍കിയുള്ള വര്‍ക്കൗട്ടാണ് രണ്‍വീര്‍ ഈ ലുക്കിനായി ചെയ്തിരിക്കുന്നത്. ചെസ്റ്റും ആബ്‌സും ബൈസെപ്‌സുമെല്ലാം ഏറെ മെച്ചപ്പെടുത്തിയിരിക്കുന്നു. 

'ഇവിടെ വരെയത്താന്‍ വേണ്ടിയാണ് ഇവിടെ വരെയെത്തിയത്...' എന്ന രസകരമായ ഒരു വരി അടിക്കുറിപ്പുമായി പോസ്റ്റ് ചെയ്ത ചിത്രത്തിന് നിരവധി പേരാണ് പ്രതികരണമറിയിച്ചിരിക്കുന്നത്. സെലിബ്രിറ്റികളടക്കമുള്ളവര്‍ രണ്‍വീറിന്റെ സമര്‍പ്പണബോധത്തിന് അഭിനന്ദനങ്ങളറിയിച്ചിട്ടുണ്ട്. 

View post on Instagram

മുമ്പും രണ്‍വീര്‍ ഈ ലുക്കിന് സമാനമായ ജിം ഫോട്ടോകള്‍ പങ്കുവച്ചിരുന്നു. അന്നും സെലിബ്രിറ്റികളടക്കം നിരവധി പേര്‍ രണ്‍വീറിനെ അഭിനന്ദിച്ച് കമന്റുകള്‍ ചെയ്തിരുന്നു. 

View post on Instagram

1983ലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വിജയത്തെ ആസ്പദമാക്കിയുള്ള '83' എന്ന ചിത്രമാണ് രണ്‍വീറിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഇതില്‍ ക്രിക്കറ്റ് താരം കപില്‍ ദേവായാണ് രണ്‍വീര്‍ വേഷമിട്ടത്. ഇനി മൂന്നോളം ചിത്രങ്ങളാണ് രണ്‍വീറിന്റേതായി വരാനിരിക്കുന്നത്.

Also Read:- മലൈകയുടെ മേല്‍നോട്ടത്തില്‍ അര്‍ജുന് യോഗ പരിശീലനം...