വസ്ത്രങ്ങളില്‍ വേറിട്ട പരീക്ഷണം നടത്തുന്നവരാണ് നടിമാര്‍. അതൊക്കെ ഫാഷന്‍ ലോകത്ത് വാര്‍ത്തയാകാറുമുണ്ട്. എന്നാല്‍ ബോളിവുഡില്‍ ഫാഷന്‍ പരീക്ഷണങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ധൈര്യം കാണിക്കുന്നത് നടന്‍ രണ്‍വീര്‍ സിങ് തന്നെയാണ്. ബോളിവുഡിന്‍റെ സ്റ്റൈലിഷ് താരം കൂടിയാണ് രണ്‍വീര്‍. 

രണ്‍വീറിന്‍റെ  'ഡ്രസിങ് സ്റ്റൈലും' 'ഫാഷന്‍ സെന്‍സു'മൊക്കെ ആരാധകരെ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുമുണ്ട്. താരത്തിന്‍റെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

 

വെള്ള നിറത്തിലുള്ള ടീഷര്‍ട്ടും അഡിഡാസിന്‍റെ ഷോര്‍ട്സും ധരിച്ച് എയര്‍പ്പോര്‍ട്ടിലെത്തിയ താരത്തിന്‍റെ ചിത്രങ്ങളാണിത്.  ഗൂച്ചിയുടെ ക്യാപ്പും ഷൂസുമാണ് താരം ധരിച്ചിരിക്കുന്നത്. 

 

എന്നാല്‍ എല്ലാവരുടെയും ശ്രദ്ധ പോയത് താരം കഴുത്തില്‍ ധരിച്ചിരിക്കുന്ന  പേൾ നെക്ളേസിലാണ്. രണ്ട് തട്ടുള്ള മനോഹരമായ ഈ പേൾ നെക്ളേസ് രണ്‍വീറിന്‍റെ ഫാഷന്‍ സ്റ്റേറ്റമെന്‍റ് ആയി മാറി. ഒപ്പം വെള്ള നിറത്തിലുള്ള സണ്‍ ഗ്ലാസും കൂടിയായപ്പോള്‍ ലുക്ക് കംപ്ലീറ്റ്, ഇത് രണ്‍വീര്‍ സ്റ്റൈല്‍ !

Also Read: ഫാഷന്‍ പരീക്ഷണവുമായി വീണ്ടും ദീപികയും രണ്‍വീറും...