Asianet News MalayalamAsianet News Malayalam

ചുവപ്പും ഓറഞ്ചും കലർന്ന നിറം; വീടിനുള്ളിൽ കണ്ടെത്തിയത് അപൂർവയിനം പാമ്പിനെ !

ചുവപ്പും ഓറഞ്ചും കലർന്ന നിറത്തിലുള്ള ഉടലും കൂർത്ത് വളഞ്ഞ പല്ലുകളുമുള്ള 'റെഡ് കോറൽ കുക്രി' ഇനത്തിൽപ്പെട്ട പാമ്പിനെയാണ് പിടിച്ചത്.

Rare Red Coral Kukri Snake Rescued from Residential House
Author
Thiruvananthapuram, First Published Aug 10, 2020, 12:06 PM IST

ഉത്തരാഖണ്ഡിലെ നൈനിറ്റാൾ ജില്ലയിലുള്ള ഒരു വീട്ടിൽ നിന്നു കണ്ടെത്തിയത് അപൂർവയിനം പാമ്പിനെ. ചുവപ്പും ഓറഞ്ചും കലർന്ന നിറത്തിലുള്ള ഉടലും കൂർത്ത് വളഞ്ഞ പല്ലുകളുമുള്ള 'റെഡ് കോറൽ കുക്രി' ഇനത്തിൽപ്പെട്ട പാമ്പിനെയാണ് കണ്ടെത്തിയത്.

വീട്ടിൽ പാമ്പ് കയറിയെന്ന് അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയായിരുന്നു. അപ്പോഴേക്കും പ്രദേശവാസികൾ പാമ്പിനെ പിടികൂടി പ്ലാസ്റ്റിക് സഞ്ചിയിലാക്കിക്കഴിഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധിച്ചപ്പോഴാണ് അത്  അപൂർവയിനം പാമ്പാണെന്ന് തിരിച്ചറിഞ്ഞത്. 

 

വനം വകുപ്പ് ഉദ്യോഗസ്ഥർ തന്നെ പാമ്പിനെ വനമേഖലയിലെത്തിച്ചു തുറന്നു വിട്ടു. ഉദ്യോഗസ്ഥര്‍ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി.  1936 ഉത്തർപ്രദേശിലെ ലക്ഷംപൂർ മേഖലയിലാണ് റെഡ് കോറൽ കുക്രി ഇനത്തിൽപ്പെട്ട പാമ്പിനെ ആദ്യമായി കണ്ടെത്തുന്നത്. 

Also Read: മൃഗശാലയിലെ അണലി പ്രസവിച്ചു; 33 കുഞ്ഞുങ്ങള്‍; ചിത്രങ്ങള്‍ വൈറല്‍...

Follow Us:
Download App:
  • android
  • ios