വഴിയില്‍ തന്നെ പുതച്ചുമൂടി കിടക്കുന്ന ഒരു അപരിചിതനായ മനുഷ്യനെ തട്ടിവിളിക്കുമ്പോള്‍ കണ്ട കാഴ്ചയാണ് വീഡിയോയിലുള്ളത്. ഒറ്റനോട്ടത്തില്‍ തന്നെ കാഴ്ചക്കാരെ ഏറെ ഞെട്ടിക്കുന്നതോ, അസ്വസ്ഥതപ്പെടുത്തുന്നതോ ആണ് വീ‍ഡിയോയില്‍ കാണുന്നത്

സോഷ്യല്‍ മീഡിയയിലൂടെ ഓരോ ദിവസവും നിരവധി വീഡിയോകളാണ് നാം കാണുന്നത്, അല്ലേ? ഇവയില്‍ വലിയൊരു വിഭാഗം വീഡിയോകളും കാഴ്ചക്കാരെ കൂട്ടുകയെന്ന ലക്ഷ്യത്തോടെ ബോധപൂര്‍വം തന്നെ തയ്യാറാക്കിയെടുക്കുന്നതായിരിക്കും. വ്ളോഗര്‍മാരുടെ ഒരു വലിയ ലോകം തന്നെ സോഷ്യല്‍ മീഡിയ അടക്കിഭരിക്കുന്നുവെന്ന് പറയാം. 

Add Asianetnews as a Preferred SourcegooglePreferred

എന്നാല്‍ യഥാര്‍ത്ഥസംഭവങ്ങളുടെ നേര്‍ക്കാവ്ചയായി വരുന്ന വീഡിയോകളോടാണ് ആളുകള്‍ക്ക് എപ്പോഴും അടുപ്പം കൂടുതല്‍ തോന്നാറ്. ആളുകള്‍ വ്യാപകമായി പങ്കുവയ്ക്കുന്നതും ഇങ്ങനെയുള്ള 'റിയല്‍' വീഡിയോകളാണ്.

ഇക്കൂട്ടത്തില്‍ നമ്മെ രസിപ്പിക്കുന്നതോ സന്തോഷിപ്പിക്കുന്നതോ മാത്രമല്ല, പേടിപ്പെടുത്തുന്നതും അതിശയിപ്പിക്കുന്നതും ആശങ്കപ്പെടുത്തുന്നതുമെല്ലാമായിട്ടുള്ള ദൃശ്യങ്ങള്‍ കാണാം. ഇത്തരത്തിലൊരു വീഡിയോ ഇപ്പോള്‍ വലിയ രീതിയില്‍ പ്രചരിക്കുകയാണ്. 

ന്യൂയോര്‍ക്ക് നഗരത്തിലെ സബ്‍വേ സ്റ്റേഷനില്‍ നിന്ന് പകര്‍ത്തിയതാണത്രേ ഇത്. ടിക് ടോക്കിലൂടെ വന്ന വീഡിയോ പിന്നീട് മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും വീഡിയോ പ്ലാറ്റ്ഫോമുകളിലുമെല്ലാം വ്യാപകമാവുകയായിരുന്നു. 

വഴിയില്‍ തന്നെ പുതച്ചുമൂടി കിടക്കുന്ന ഒരു അപരിചിതനായ മനുഷ്യനെ തട്ടിവിളിക്കുമ്പോള്‍ കണ്ട കാഴ്ചയാണ് വീഡിയോയിലുള്ളത്. ഒറ്റനോട്ടത്തില്‍ തന്നെ കാഴ്ചക്കാരെ ഏറെ ഞെട്ടിക്കുന്നതോ, അസ്വസ്ഥതപ്പെടുത്തുന്നതോ ആണ് വീ‍ഡിയോയില്‍ കാണുന്നത്. ഏതാനും സെക്കൻഡുകള്‍ മാത്രമേ വീഡിയോയ്ക്ക് ദൈര്‍ഘ്യമുള്ളൂവെങ്കിലും ഈ അസാധാരണമായ കാഴ്ചയോടെ വീഡിയോ ആയിരക്കണക്കിന് പേര്‍ ഷെയര്‍ ചെയ്യുകയായിരുന്നു.

തെരുവില്‍ കമ്പിളി പുതച്ചുമൂടി ഉറങ്ങുന്ന ഒരാള്‍. അയാള്‍ക്ക് അരികിലായി എലികള്‍ ഓടിനടക്കുന്നത് കാണാം. ഈ എലികള്‍ അയാളുടെ പുതപ്പിനുള്ളില്‍ നിന്നാണ് ഇറങ്ങിയോടിയതെന്ന് വീഡിയോ പകര്‍ത്തുന്നയാള്‍ക്ക് തോന്നിയിരിക്കണം. അദ്ദേഹം അതിന്‍റെ നിജസ്ഥിതി മനസിലാക്കാൻ ഉറങ്ങുന്ന വ്യക്തിയെ വിളിച്ചുണര്‍ത്താൻ ശ്രമിക്കുകയാണ്.

അപിരിചതനായ വ്യക്തി പുതപ്പ് മാറ്റി ഉണരുന്നൊന്നുമില്ല. എന്നാല്‍ പുതപ്പിനടിയില്‍ കിടന്നുകൊണ്ട് തന്നെ അനങ്ങുന്നുണ്ട്. ഇതോടെ പുതപ്പിനുള്ളില്‍ നിന്ന് ഒരു സംഘം എലികള്‍ ജാഥ പോലെ ഓടി പുറത്തേക്കിറങ്ങുന്നതാണ് ഞെട്ടിക്കുന്ന കാഴ്ച. 

എങ്ങനെയാണ് ജീവനുള്ള ഒരു മനുഷ്യൻ പുതപ്പിനടിയില്‍ ഇത്രയും എലികള്‍ക്കൊന്നിച്ച് ഉറങ്ങുന്നത് എന്ന അതിശയം, അല്ലെങ്കില്‍ പേടി നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്‍റില്‍ പങ്കുവച്ചിരിക്കുന്നത്. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ലക്ഷക്കണക്കിന് പേരിലേക്ക് വീഡിയോ എങ്ങനെയെത്തി എന്നിനി വിശദമാക്കേണ്ടല്ലോ. വൈറലായ വീഡിയോ നിങ്ങളും കണ്ടുനോക്കൂ...

Rats scamper out from under homeless man’s blanket on NYC subway platform, horrifying video shows

Also Read:- ഉറുമ്പ് കൊണ്ടുണ്ടാക്കുന്ന ചട്ണിക്ക് ലോകത്തിന്‍റെ അംഗീകാരം; അഭിമാനത്തില്‍ ഈ ഇന്ത്യൻ ഗ്രാമം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo