മഥുരയിലെ എലിഫന്റ് ഹോസ്പിറ്റല്‍ ക്യാമ്പസില്‍ പരിശീലകര്‍ പ്രത്യേകം തയ്യാറാക്കിയ മഡ് സ്വിമ്മിങ് പൂളിലാണ് ബാനിയുടെ കളി. ഒൻപത് മാസം മാത്രമുള്ള പ്രായമുള്ള ബാനി ഉത്തരാഖണ്ഡില്‍ ആന കൂട്ടത്തിനൊപ്പം റെയില്‍വെ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി പരിക്കേൽക്കുകയായിരുന്നു. 

ഒരു നിമിഷം പോലും അടങ്ങിയിരിക്കാൻ ആനക്കുട്ടികൾക്ക് കഴിയാറില്ല. ആനക്കുട്ടികളുടെ വികൃതി നിറഞ്ഞ വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലാകാറുണ്ട്. ഇപ്പോഴിതാ അത്തരമൊരു വീഡിയോയാണ് കാഴ്ചക്കാരെ അമ്പരപ്പിച്ചിരിക്കുന്നത്.

ബാനി എന്ന ആനക്കുട്ടിയാണ് വീഡിയോയിലെ താരം. വൈൽഡ് ലൈഫ് എസ്ഒഎസ് എക്സിലൂടെ പങ്കുവച്ച വീഡിയോയിൽ ചെളിയിൽ പുതഞ്ഞും വെള്ളത്തിൽ മുങ്ങിയും ആസ്വദിക്കുന്ന ബാനി എന്ന ആനക്കുട്ടിയെ കാണാം. ബാനി വേനൽക്കാലത്ത് പൂൾ-ടൈം ആസ്വദിക്കുന്നു! എന്ന് കുറിച്ച് കൊണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ബാനി വേനൽക്കാലത്തെ ചൂടിനെ മറികടക്കാൻ കുളത്തിൽ സന്തോഷത്തോടെ കളിക്കുകയാണ്.

മഥുരയിലെ എലിഫന്റ് ഹോസ്പിറ്റൽ ക്യാമ്പസിൽ പരിശീലകർ പ്രത്യേകം തയ്യാറാക്കിയ മഡ് സ്വിമ്മിങ് പൂളിലാണ് ബാനിയുടെ കളി. ഒൻപത് മാസം മാത്രമുള്ള പ്രായമുള്ള ബാനി ഉത്തരാഖണ്ഡിൽ ആന കൂട്ടത്തിനൊപ്പം റെയിൽവെ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ തട്ടി പരിക്കേൽക്കുകയായിരുന്നു. ബാനിയുടെ തിരിച്ചു വരവ് ആഘോഷിക്കുകയാണ് സോഷ്യൽമീഡിയ. 

ഉത്തരാഖണ്ഡ് വനം വകുപ്പാണ് പ്രാഥമിക വൈദ്യസഹായം നൽകിയത്. തുടർന്ന് അടിയന്തര ഇടപെടലിനായി വൈൽഡ് ലൈഫ് എസ്ഒഎസിനെ വിളിച്ചു. പരിക്കേറ്റ ബാനിയെ ആദ്യം ഉത്തരാഖണ്ഡ് വനം വകുപ്പും പിന്നീട് വൈൽഡ് ലൈഫ് എസ്ഒഎസ്സും ഏറ്റെടുത്ത് ചികിത്സിച്ചു വരികയാണ്.

ചെളിയിലുള്ള കുളി ചർമ്മത്തിൽ ഒരു സംരക്ഷണ പാളി ഉണ്ടാക്കുന്നു. സൂര്യരശ്മികളിൽ നിന്ന് സംരക്ഷിക്കുന്നു. ശരീര താപനില തണുപ്പിക്കാൻ സഹായിക്കുകയും പ്രാണികളുടെ കടിയിൽ നിന്ന് അവളെ സംരക്ഷിക്കുന്നതിനും സഹായിക്കുന്നതായി വൈൽഡ് ലൈഫ് എസ്ഒഎസ് എക്സിലൂടെ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.

ടീമിന് ആശംസകൾ നേരുന്നു. ബാനി ആരോ​ഗ്യവതിയായിരിക്കുന്നു എന്ന് ഒരാൾ കമന്റ് ചെയ്തു. ബാനിയുടെ സന്തോഷത്തിന്റെ നാളുകൾ എന്നാണ് വീഡിയോയ്ക്ക് മറ്റൊരാൾ കമന്റ് ചെയ്തതു. 

Scroll to load tweet…