നിരവധി ആരാധകരുള്ള തെന്നി​ന്ത്യൻ താരമാണ് സാമന്ത റൂത് പ്രഭു. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ താരം തന്‍റെ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 

തന്‍റേതായ 'ഫാഷന്‍ സ്റ്റേറ്റ്മെന്‍റ്' സമ്മാനിക്കാന്‍ സാമന്ത എപ്പോഴും ശ്രമിക്കാറുണ്ട്. സാമന്തയുടെ പുത്തന്‍ ചിത്രങ്ങളും അതിന് തെളിവാണ്.  ബ്ലൂ സ്യൂട്ടിലാണ് ഇത്തവണ താരം തിളങ്ങിയത്. സാമന്ത തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

 

ഇളം നീല നിറത്തിലുള്ള ജാക്കറ്റും ട്രൌസറും  വൈറ്റ് ടോപ്പുമാണ് താരത്തിന്‍റെ വേഷം. പ്രീതി ജെയ്ന്‍ ആണ് ഈ ഔട്ട്ഫിറ്റ് ഡിസൈന്‍ ചെയ്തത്. നീല ജാക്കറ്റിന്‍റെയും ട്രൌസറിന്‍റെയും വില 32,000 രൂപയാണ്. 

 

Also Read: ചുവപ്പ് ജാക്കറ്റില്‍ സാറ അലി ഖാന്‍; വില ലക്ഷങ്ങള്‍...