വർക്കൗട്ട് വീഡിയോകളും മട്ടുപ്പാവിലെ കൃഷിയുടെ വിശേഷങ്ങളുമൊക്കെ സാമന്ത ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്.

നിരവധി ആരാധകരുള്ള തെന്നി​ന്ത്യൻ താരമാണ് സാമന്ത റൂത് പ്രഭു. കൊറോണ കാലം മുതൽ സമൂഹമാധ്യമത്തിൽ മുമ്പത്തേതിലും സജീവമാണ് താരം. കൃഷി​യും പാചകവും യോഗയും ധ്യാനവുമൊക്കെയായി താരം എപ്പോഴും തിരക്കിലാണ്. 

പ്രതീക്ഷിക്കാതെ കിട്ടിയ അവസരം ജീവിതത്തിലെ ഏറ്റവും മനോഹര കാലമാക്കുകയാണ് സാമന്ത. വർക്കൗട്ട് വീഡിയോകളും മട്ടുപ്പാവിലെ കൃഷിയുടെ വിശേഷങ്ങളുമൊക്കെ താരം ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. 

ഇപ്പോഴിതാ തന്‍റെ വളത്തുനായയുമൊത്ത് ബലൂണ്‍ പറത്തി കളിക്കുന്ന സാമന്തയുടെ വീഡിയോ ആണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്. സാമന്ത തന്നെയാണ് വീഡിയോ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. തന്‍റെ സുന്ദരമായ ഗാര്‍ഡണില്‍ നിന്നാണ് സാമന്ത വളര്‍ത്തുനായയോടൊപ്പം സമയം ചിലവിടുന്നത്.

View post on Instagram

Also Read: നടുറോഡില്‍ കേരളാ പൊലീസിന് തെരുവ് നായയുടെ സല്യൂട്ട്; അടിക്കുറിപ്പ് മത്സരവുമായി പൊലീസ്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona