ക്വീന്‍ എന്ന ചിത്രം  കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സാനിയ ഇയ്യപ്പൻ. തന്‍റേതായ 'ഫാഷന്‍ സ്റ്റേറ്റ്മെന്‍റ് ' സമ്മാനിക്കാന്‍ എപ്പോഴും ശ്രമിക്കുന്ന താരമാണ് സാനിയ. 

നിരവധി ആരാധകരുള്ള സാനിയ  സോഷ്യല്‍ മീഡിയയിലും വളരെ അധികം സജ്ജീവമാണ്. താരത്തിന്‍റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകരുടെ ശ്രദ്ധ നേടുന്നത്.

 

മഞ്ഞ ലെഹങ്കയില്‍ അതിമനോഹരിയായിരിക്കുകയാണ് സാനിയ. പാരീസ് ദ ബുട്ടീക്കിന്‍റെ വസ്ത്രമാണ് താരം ധരിച്ചിരിക്കുന്നത്. മഞ്ഞയില്‍ ചിക്കന്‍ വര്‍ക്കുകളാണ് ലെഹങ്കയെ മനോഹരമാക്കുന്നത്. ഹെവി ചോക്കറും സാനിയ ധരിച്ചിട്ടുണ്ട്.  ചിത്രങ്ങള്‍ സാനിയ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

 

സുഹൃത്തും ഫോട്ടോഗ്രാഫറുമായ ജിക്സണ്‍ ഫ്രാന്‍സിസിന്‍റെ വിവാഹാഘോഷങ്ങള്‍ക്കായാണ് മഞ്ഞ ലെഹങ്കയില്‍ താരം തിളങ്ങിയത്. സംഗീത് ചടങ്ങില്‍ നൃത്തം ചെയ്യുന്ന വീഡിയോയും സാനിയ തന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ചിട്ടുണ്ട്. പ്രിയാ വാര്യര്‍ ഉള്‍പ്പടെയുളള യുവതാരങ്ങളും ചടങ്ങില്‍ പങ്കെടുത്തു. 

 

 

 

Also Read: കൊവിഡ് കാലത്തെ സ്ത്രീകളുടെ മാനസികാവസ്ഥ കാണിക്കുന്ന 'ദി അല്‍മിറ'; ശ്രദ്ധ നേടി ഫാഷൻ ആർട്ട് ഇൻസ്റ്റലേഷന്‍