സാറയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മഞ്ഞ നിറത്തിലുള്ള ഷറാറ സെറ്റ് ആയിരുന്നു സാറയുടെ വേഷം. 

കേരളത്തിലും ഏറെ ആരാധകരുളള ബോളിവുഡ് നടിയാണ് സാറ അലി ഖാന്‍ (sara ali khan). സോഷ്യല്‍ മീഡിയയില്‍ സജീവമായ സാറ പങ്കുവയ്ക്കുന്ന ചിത്രങ്ങളൊക്കെ വൈറലാകാറുണ്ട്. സാറയുടെ ഫാഷന്‍ സെന്‍സിനെ (fashion sense) കുറിച്ചും ബിടൗണില്‍ നല്ല അഭിപ്രായമാണ്.

ഇപ്പോഴിതാ സാറയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മഞ്ഞ നിറത്തിലുള്ള ഷറാറ സെറ്റ് ആയിരുന്നു സാറയുടെ വേഷം. അര്‍പിത മേത്തയാണ് ഈ വസ്ത്രം സാറയ്ക്കായി ഡിസൈന്‍ ചെയ്തത്. 

View post on Instagram

മിറര്‍ വര്‍ക്കും എംബ്രോയ്ഡറിയുടെ മനോഹാരിതയും കൂടിച്ചേരുന്നതാണ് ഈ ഷറാറ. മിനിമല്‍ മേക്കപ്പാണ് താരം ചെയ്തിരിക്കുന്നത്. ചിത്രങ്ങള്‍ അര്‍പിത തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 69,000 ആണ് ഈ ഷറാറ സെറ്റിന്‍റെ വില. 

View post on Instagram
View post on Instagram

Also Read: ആഞ്ജലീന ജോളിയുടെ പഴയ വസ്ത്രങ്ങള്‍ ധരിച്ച് മക്കൾ; ചിത്രങ്ങള്‍ വൈറല്‍

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona