ഒലീവ് ഗ്രീൻ നിറത്തിലുള്ള ലെഹങ്കയാണ് ശാലിന്‍ ധരിച്ചിരിക്കുന്നത്. സ്വീകന്‍സുകളാണ് ലെഹങ്കയെ മനോഹരമാക്കുന്നത്. 

സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമാണ് നടി ശാലിൻ സോയ. ശാലിൻ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച ചില ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ചിത്രങ്ങളില്‍ നവവധുവിനെപ്പോലെ സുന്ദരിയായിരിക്കുകയാണ് ശാലിന്‍.

View post on Instagram

ഒലീവ് ഗ്രീൻ നിറത്തിലുള്ള ലെഹങ്കയാണ് ശാലിന്‍ ധരിച്ചിരിക്കുന്നത്. സ്വീകന്‍സുകളാണ് ലെഹങ്കയെ മനോഹരമാക്കുന്നത്. ദുപ്പട്ട തലയിലണിഞ്ഞിട്ടുണ്ട്. ശാലിന്‍റെ മേക്കപ്പാണ് ആരാധകരെ ഏറേ ആകര്‍ഷിച്ചത്. നടി റോഷ്നയുടെ 'ആർആർ മേക്കോവേഴ്സ്' ആണ് ഇതിന് പിന്നില്‍. ബ്രൈഡല്‍ മേക്കപ്പാണ് ശാലിന് ചെയ്തിരിക്കുന്നത്.

താന്‍ അധികം മേക്കപ്പ് ചെയ്യുന്നയാള്‍ അല്ല എന്നും ചുവപ്പ് ലിപ്സ്റ്റിക് മാത്രമാണ് താന്‍ ഇടുന്ന ഏക മേക്കപ്പ് എന്നും എന്നാല്‍ ഇങ്ങനെ തന്നെ ആരും കണ്ടുകാണില്ല എന്നും കുറിച്ചുകൊണ്ടാണ് ശാലിന്‍ ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

View post on Instagram
View post on Instagram

ഗ്ലോ ദ് ഡിസൈനർ ഹബിൽ നിന്നാണ് വസ്ത്രങ്ങള്‍. ട്രഡീഷനൽ രീതിയിലുള്ള എന്നാല്‍ ഹെവിയായിട്ടുള്ള ആഭരണങ്ങളും ശാലിന്‍ അണിഞ്ഞിട്ടുണ്ട്. 

View post on Instagram

Also

View post on Instagram

Read: 'മുഗൾ രാജകുമാരി'യെ പോലെ ഗായത്രി സുരേഷ്; കിടിലന്‍ മേക്കോവറെന്ന് ആരാധകര്‍...