Asianet News MalayalamAsianet News Malayalam

ഏത് കാര്യവും നെഗറ്റീവായി ചിന്തിക്കുന്ന ആളാണോ നിങ്ങള്‍...?

ചെറിയ ശബ്ദങ്ങള്‍പോലും ഉറക്കത്തിന് തടസ്സമാകുന്ന അവസ്ഥ ഇവരില്‍ ഉണ്ടാക്കും. അവരുടെ സാഹചര്യങ്ങളിലെ ചെറിയ മാറ്റംപോലും പെട്ടെന്നു തിരിച്ചറിയുകവും അത് അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യും. ചെറുപ്പം മുതലേ ചെറിയ കാര്യങ്ങൾക്ക് പെട്ടെന്ന് കരയുക എന്ന രീതി ഉള്ളതായി കാണാനാവും.

 

Signs That You're a Highly Sensitive Person
Author
Trivandrum, First Published Dec 9, 2020, 10:54 PM IST

•നിങ്ങൾക്ക് ചുറ്റുമുള്ള ആളുകളുടെ പെരുമാറ്റവും അവരുടെ മാനസികാവസ്ഥയും വല്ലാതെ നിങ്ങളെ ബാധിക്കാറുണ്ടോ?
•വിമർശനങ്ങളോട് വല്ലാതെ പ്രതികരിക്കാറുണ്ടോ?
•ഒരു കാര്യത്തിലും തെറ്റുകള്‍ വരരുത് എന്നും നിങ്ങള്‍ ചെയ്യേണ്ട ഒരു കാര്യങ്ങളും മറക്കാന്‍ പാടില്ല എന്നും അതിയായ നിർബന്ധമുള്ള വ്യക്തിയാണോ നിങ്ങള്‍?
•പല ജോലികള്‍ ഒരേ സമയം ചെയ്തു തീർക്കാനുള്ള പ്രഷര്‍ ഉണ്ടാകുമ്പോള്‍ വളരെ ദേഷ്യം അനുഭവപ്പെടാറുണ്ടോ?
•വലിയ ശബ്ദങ്ങള്‍ നിങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കാറുണ്ടോ?
•പെട്ടെന്നു പേടിച്ചു പോകാറുണ്ടോ?

മറ്റുള്ളവരെ അപേക്ഷിച്ച് വളരെ സെൻസിറ്റീവ് ആയ വ്യക്തികളുടെ ചിന്താരീതികളില്‍ ചില പ്രത്യേകതകള്‍ ഉള്ളതായി കാണാന്‍ കഴിയും. ഓരോ കാര്യങ്ങളെപ്പറ്റിയും അമിതമായി ചിന്തിക്കുന്ന രീതിയും അതുകൊണ്ടുതന്നെ അതിതീവ്രമായ പ്രതികരണവും ഇവരില്‍ നിന്നും ഉണ്ടാകും.

ഒരേ സാഹചര്യത്തില്‍ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ തീവ്രമായ പ്രതികരണങ്ങളായിരിക്കും ഇവരില്‍ നിന്നും ഉണ്ടാവുക. അത് നല്ല പ്രതികരണങ്ങള്‍ ആയാലും നെഗറ്റീവ് ആയാലും. കൂടുതല്‍ വൈകാരികമായി കാര്യങ്ങളെ സമീപിക്കുന്ന രീതി ഇവരില്‍ കാണാന്‍ കഴിയും. പലരിലും ചെറുപ്പകാലം മുതലേ ഇങ്ങനെ വളരെ സെൻസിറ്റീവ് ആയ സ്വാഭാവരീതി കണ്ടുവരാറുണ്ട്.

ചെറിയ ശബ്ദങ്ങള്‍പോലും ഉറക്കത്തിന് തടസ്സമാകുന്ന അവസ്ഥ ഇവരില്‍ ഉണ്ടാക്കും. അവരുടെ സാഹചര്യങ്ങളിലെ ചെറിയ മാറ്റംപോലും പെട്ടെന്നു തിരിച്ചറിയുകവും അത് അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യും. ചെറുപ്പം മുതലേ ചെറിയ കാര്യങ്ങൾക്ക് പെട്ടെന്ന് കരയുക എന്ന രീതി ഉള്ളതായി കാണാനാവും.

ചെറിയ ശരീരവേദനയോ ചൂടോതണുപ്പോ തിരക്കുപിടിച്ച സ്ഥലങ്ങളില്‍ പോകുന്നതോ ഒക്കെ അസഹനീയമായി തോന്നും. ഇത് ഒരു വ്യക്തിത്വത്തിന്റെ പ്രത്യേകതപോലെ കണക്കാക്കാം എങ്കിലും പലപ്പോഴും ഇവരില്‍ വിഷാദരോഗം മാനസിക സമ്മർദ്ദം എന്നിവയ്ക്കുള്ള സാധ്യതയുണ്ട്. ഇത്തരം മാനസിക പ്രശ്നങ്ങളെ അതിജീവിക്കാൻ മന:ശാസ്ത്ര ചികിത്സ സഹായകരമാണ്. നിങ്ങള്‍ വളരെ സെൻസിറ്റീവായ വ്യക്തിയാണോ? ഈ അവസ്ഥ നിങ്ങളില്‍ എത്രമാത്രം ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്?

മന:ശാസ്ത്രചികിത്സ...

ഏകദേശം 45 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ സമയം വരെയാണ് ഒരു തവണ മന:ശാസ്ത്ര ചികിത്സയ്ക്ക് ആവശ്യമായി വരിക. ഓരോ പ്രശ്നങ്ങളുടെയും സങ്കീർണ്ണത അനുസരിച്ചാവും എത്ര ദിവസം ചികിത്സ നീണ്ടു നിൽക്കും  എന്നു പറയാന്‍ കഴിയുക. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിനെ സമീപിക്കുമ്പോള്‍ വിശദമായി പ്രശ്നങ്ങള്‍ എന്താണെന്നു പറയാനും കൃത്യമായി രോഗ വിവരങ്ങളും പരിഹാര മാർ​ഗങ്ങളും മനസ്സിലാക്കിയെടുക്കാനും ശ്രമിക്കുക.

ക്ഷമയും ചികിത്സയോടുള്ള പ്രതിബദ്ധതയും ഉള്ളവരില്‍ മാനസിക പ്രശ്നങ്ങള്‍ വിജയകരമായി പരിഹരിച്ചെടുക്കാന്‍ കഴിയുക. മാനസിക പ്രശ്നങ്ങൾക്ക് ചികിത്സ തേടുന്നവരോടുള്ള നമ്മുടെ സമൂഹത്തിന്റെ  മനോഭാവത്തില്‍ ഇനിയും മാറ്റം വരേണ്ടതായുണ്ട്.

നിങ്ങളില്‍ ഈ ലക്ഷണങ്ങളുണ്ടോ, സൂക്ഷിക്കുക; ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എഴുതുന്നു

എഴുതിയത്:
പ്രിയ വർ​ഗീസ് (M.Phil, MSP)
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്
Consultation near TMM Hospital, Thiruvalla
Telephone consultation available
For appointments call: 8281933323

 

 

Follow Us:
Download App:
  • android
  • ios