സ്മാർട്ട് ഫോൺ ഉപയോഗം ലൈംഗിക ജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്ന് പുതിയ കണ്ടെത്തൽ. മൊറോക്കോയിലെ കാസബ്ലാങ്കയിലെ ചെക്ക് ഖലീഫ ബെൻ സായിദ് ഇന്റർനാഷണൽ യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ ലൈംഗിക ആരോഗ്യ വകുപ്പ് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. 

 പഠനത്തിൽ പങ്കെടുത്തതിൽ 60 ശതമാനം ആളുകളും തങ്ങളുടെ ലൈംഗിക ജീവിതത്തിൽ സ്മാർട്ട് ഫോൺ സ്വാധീനിക്കുന്നുണ്ടെന്നാണ് അഭിപ്രായപ്പെട്ടത്. 20നും 45നും ഇടയിൽ പ്രായമുള്ള യുവാക്കളിലാണ് സ്മാർട്ട് ഫോൺ ഉപയോഗം ഏറ്റവും അപകടകരമെന്ന് പഠനത്തിൽ പറയുന്നു.

അധികനേരം സ്മാർട്ട് ഫോൺ ഉപയോ​ഗിക്കുന്നതിനാൽ ലൈംഗിക ജീവിതത്തില്‍ ആനന്ദം കണ്ടെത്താന്‍ കഴിയുന്നില്ലെന്നാണ് പഠനത്തിൽ പങ്കെടുത്ത പകുതിയിലധികം പേരും പറഞ്ഞത്. അധികം പേരും സ്മാര്‍ട്ട്‌ഫോണ്‍ കൈയ്യില്‍ പിടിച്ചോ കിടക്കയുടെ തൊട്ടരികില്‍ വച്ചോ ആണ് കിടന്നുറങ്ങുന്നതെന്നും പഠനത്തിൽ പറയുന്നു. 

ഫോൺ കെെയ്യിൽ ഇല്ലാത്ത സമയങ്ങളിൽ അവർക്ക് പേടി, ഉത്കണ്ഠ തുടങ്ങിയ അവസ്ഥകള്‍ അനുഭവക്കേണ്ടി വരുന്നതായും പഠനത്തിൽ പറയുന്നു.  സെക്സ് കൂടുതൽ ആസ്വാദിക്കാൻ ആ സമയങ്ങളിൽ സ്മാർട്ട് ഫോൺ മാറ്റിവയ്ക്കാൻ പരമാവധി ശ്രദ്ധിക്കണമെന്നാണ് ​ഗവേഷകർ പറയുന്നത്.