ബോളിവുഡിലെ ഫാഷന്‍ സ്റ്റാറായ സോനം കപൂറിന്‍റെ സൗന്ദര്യ രഹസ്യം എന്താണെന്ന് അറിയാമോ ? താരം തന്നെ ഇക്കാര്യം ഒരു അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ്. വെളിച്ചെണ്ണയും തൈരും തേങ്ങാവെള്ളവുമാണ് സോനത്തിന്‍റെ സൗന്ദര്യവര്‍ധക വസ്തുക്കളെന്ന് വോഗിലെ ലേഖനത്തില്‍ പറയുന്നു. 

ലിപ്സ്റ്റിക് ഇടും മുന്‍പ് ചുണ്ടില്‍ അല്‍പം വെളിച്ചെണ്ണ പുരട്ടുന്നത് താരത്തിന്‍റെ ശീലമാണ്. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് ലിപ്സ്റ്റിക് കൂടുതല്‍  നേരം നിലനില്‍ക്കുമെന്നാണ് സോനം പറയുന്നത്. അതുപോലെ തന്നെ, പുരികങ്ങളിലും കണ്‍പീലികളിലും വെളിച്ചെണ്ണ പുരട്ടാറുണ്ടെന്നും സോനം പറയുന്നു.

Also Read: ഓര്‍മ്മകള്‍ പങ്കുവെച്ച് താരങ്ങള്‍; സോനത്തിന്‍റെ ആദ്യ കാന്‍ വേഷത്തെ കുറിച്ച് ഡിസൈനര്‍ പറയുന്നു...

 കടലമാവും തൈരും ചേര്‍ത്തുള്ള മിശ്രിതം കൊണ്ടാണ് ഫേസ്പാക്ക് ഉണ്ടാക്കാറുള്ളത് എന്നും താരം പറയുന്നു. ഇത് ചര്‍മത്തിന്‍റെ തിളക്കം വര്‍ധിപ്പിക്കുമെന്നാണ്  സോനം പറയുന്നത്. അതുപോലെ തന്നെ താരം ദിവസവും തേങ്ങാവെള്ളം കുടിക്കാറുണ്ട്. ഒപ്പം ഡയറ്റ് ശ്രദ്ധിക്കാറുണ്ടെന്നും വ്യായാമം മുടങ്ങാതെ ചെയ്യുമെന്നും താരം കൂട്ടിച്ചേര്‍ത്തു.