ലോകമെങ്ങുമുള്ള താരങ്ങളും ഫാഷന്‍ പ്രേമികളും കാത്തിരിക്കുന്ന ഒരു വേദിയാണ് കാന്‍ ഗ്ലോബല്‍ ഫിലിം ഫെസ്റ്റിവല്‍. ആ ചുവപ്പ് പരവതാനിയിലൂടെ നടക്കുന്നതിനായി ഒരു വര്‍ഷം മുന്‍പ് തന്നെ തയ്യാറെടുപ്പുകളും തുടങ്ങും. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ ഇത്തവണത്തെ കാന്‍ ഫെസ്റ്റിവലും മാറ്റിവെച്ചു. ലോക്ക്ഡൗണ്‍ കാലത്ത്  താരങ്ങളെല്ലാം അവരുടെ പഴയ കാന്‍ വേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയാണ് ഇപ്പോള്‍. 

ഫാഷന്‍ ഡിസൈനറായ മസാബ ഗുപ്ത തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച സോനം  കപൂറിന്‍റെ ആദ്യ കാന്‍ വേഷമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഫാഷന്‍ സ്റ്റാറായ സോനം കപൂര്‍ ബ്ലാക്ക് പോള്‍ക്കാ ഡോട്ട് സാരിയാണ് അന്ന് അണിഞ്ഞത്.

Also Read: ലോക്ക്ഡൗണ്‍ കാലത്ത് കുട്ടിക്കാലം ഓര്‍മ്മിപ്പിച്ച് സോഷ്യല്‍ മീഡിയ...

 'സോനത്തിന്റെ സഹോദരിയും സ്‌റ്റൈലിസ്റ്റുമായ റിയ കപൂറായിരുന്നു ആ സാരി തിരഞ്ഞെടുത്തത്.  അത് സോനത്തിന്റെ ആദ്യത്തെ കാന്‍ വസ്ത്രമാണെന്ന് അന്ന് തനിക്ക് അറിയില്ലായിരുന്നു. ഞാനും റിയയും കൂടി കുറച്ച് സ്‌കെച്ചുകളൊക്കെ തയ്യാറാക്കി. ഒമ്പ്രി പ്ലീറ്റ്‌സ് സോഫ്റ്റ് നെറ്റില്‍ ആയിരുന്നു തുന്നിയത്. കേരളാ കോട്ടണ്‍ സാരിയുടെ ഗോള്‍ഡന്‍ ബോര്‍ഡര്‍ ഈ സാരിയില്‍ പിടിപ്പിച്ചു. ബാക്കി ഭാഗം മസ്ലിന്‍ തുണിയിലായിരുന്നു. അന്ന് രാത്രി എനിക്ക് ഉറങ്ങാനെ കഴിഞ്ഞില്ല. വിമന്‍സ് വെയര്‍ ഡെയിലി സോനത്തിന്റെ ഔട്ട്ഫിറ്റിനെ ഫോട്ടോ ഷൂട്ടിനായി തിരഞ്ഞെടുത്തു എന്ന വാര്‍ത്തയാണ് ആ രാത്രി എന്നെ തേടി എത്തിയത്.  റിയയാണ് ഇത് എന്നെ അറിയിച്ചത്. അന്നുമുതല്‍ സോനവും റിയയും എന്റെ പ്രിയപ്പെട്ട ഫാഷന്‍ സിസ്റ്റേഴ്‌സാണ്'-  മസാബ  കുറിച്ചു. 

 

Also Read: ലോക്ക്ഡൗണ്‍ കാലത്ത് അവരവര്‍ക്ക് ഇഷ്ടമുള്ളത് ചെയ്യട്ടെ, എന്തിന് വിമര്‍ശിക്കുന്നു; റിയാ കപൂര്‍...