Asianet News MalayalamAsianet News Malayalam

ഗൗണില്‍ സ്റ്റൈലിഷായി സോനം കപൂര്‍; സ്റ്റൈലിങ് ചെയ്തത് സഹോദരി

സൗദി അറേബ്യയില്‍ നടക്കുന്ന റെഡ് സീ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ആണ് വേറിട്ട ഔട്ട്ഫിറ്റില്‍ താരം പ്രത്യക്ഷപ്പെട്ടത്. ചുവപ്പ്, മഞ്ഞ നിറങ്ങളിലുള്ള രണ്ട് ഗൗണ്‍ ലുക്കുകളാണ് താരം തെരഞ്ഞെടുത്തത്.

Sonam Kapoor dresses up in vibrant colours
Author
First Published Dec 5, 2022, 7:41 AM IST

വസ്ത്രത്തിലെ വ്യത്യസ്ഥത കൊണ്ടും ഫാഷന്‍ പരീക്ഷണങ്ങള്‍ കൊണ്ടും ഫാഷന്‍ ലോകത്ത് എപ്പോഴും ശ്രദ്ധ നേടാറുള്ള ബോളിവുഡ് നടിയാണ് സോനം കപൂര്‍. സ്റ്റൈൽ സ്റ്റേറ്റ്മെന്റസ് കൊണ്ട് എന്നും ആരാധകരുടെ മനം കവരുന്ന സോനത്തെ ബോളിവുഡിലെ ഏറ്റവും ഫാഷന്‍ സെന്‍സുള്ള നായിക എന്നാണ് പലരും വിശേഷിപ്പിക്കുന്നത്. ഇപ്പോഴിതാ സോനത്തിന്‍റെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

സൗദി അറേബ്യയില്‍ നടക്കുന്ന റെഡ് സീ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ആണ് വേറിട്ട ഔട്ട്ഫിറ്റില്‍ താരം പ്രത്യക്ഷപ്പെട്ടത്. ചുവപ്പ്, മഞ്ഞ നിറങ്ങളിലുള്ള രണ്ട് ഗൗണ്‍ ലുക്കുകളാണ് താരം തെരഞ്ഞെടുത്തത്. സോനത്തിന്റെ സഹോദരിയും സ്റ്റൈലിസ്റ്റുമായ റിയ കപൂറാണ് താരത്തിന്‍റെ ഈ ലുക്കുകള്‍ക്ക് പിന്നില്‍. റിയയും സോനവും ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rhea Kapoor (@rheakapoor)

 

ചുവന്ന ഷിമ്മറി ബോഡി ഹഗ്ഗിങ് ഗൗണിന് ഡ്രാമാന്റ് പഫ് സ്ലീവാണുള്ളത്. പ്രിന്‍സസ് കട്ടിലുള്ള ഡയമണ്ട് നെക്ലേസും ഇതിനൊപ്പം താരം അണിഞ്ഞു. മഞ്ഞനിറത്തിലുള്ള ഡിസൈനര്‍ ഗൗണിന്‍റെ പ്രത്യേകത ഫ്‌ളോവിങ് സ്ലീവ്‌സായിരുന്നു. മിനിമല്‍ മേക്കപ്പാണ് താരം തെരഞ്ഞെടുത്തത്. 

 

ഡിസംബര്‍ ഒന്നിന് ആരംഭിച്ച ഫെസ്റ്റിവല്‍ ഡിസംബര്‍ 10 വരെ നീണ്ടുനില്‍ക്കും. ഷാരൂഖ് ഖാന്‍, കജോള്‍, കരീന കപൂര്‍, സെയ്ഫ് അലി ഖാന്‍ തുടങ്ങിയവരും ഫെസ്റ്റിവലിനെത്തിയിരുന്നു. മെഹന്തി ഗ്രീന്‍ സാരിയിലും നീല ഗൗണിലുമാണ് കരീന ഫെസ്റ്റിവലില്‍ തിളങ്ങിയത്. 

Also Read: മെഹന്തി ഗ്രീന്‍ സാരിയില്‍ മനോഹരിയായി കരീന കപൂര്‍; ചിത്രങ്ങള്‍ വൈറല്‍

Follow Us:
Download App:
  • android
  • ios