ബോളിവുഡ് നടി സോനം കപൂര്‍ ഹാലോവീന്‍ ആഘോഷിച്ചതിന്‍റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അമേരിക്കന്‍ നടി മെര്‍ലിന്‍ മണ്‍റോയുടെ ക്ലാസിക് ലുക്കിലാണ് താരം ഈ ദിവസം ആഘോഷമാക്കിയത്. 

മെര്‍ലിന്‍ മണ്‍റോ ലുക്കിലേക്കുള്ള മാറ്റത്തിന്റെ ചിത്രങ്ങളും വീഡിയോകളും താരം തന്നെ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്.

 

'എന്‍റെ പ്രിയപ്പെട്ട മണ്‍റോ, ഈ മനോഹരിയായി മാറുന്നത് എനിക്കും എന്റെ ടീമിനും സന്തോഷം നല്‍കുന്ന അനുഭവമായിരുന്നു. ഹാലോവീന് വേണ്ടി എനിക്കേറ്റവും പ്രിയപ്പെട്ട രൂപത്തെ പുനരവതരിപ്പിക്കുകയാണ്'-വീഡിയോക്കൊപ്പം  താരം കുറിച്ചു. 

 

 

തലമുടി, ചുവന്ന നെയില്‍ പോളിഷ്, ചുവന്ന ലിപ്സ്റ്റിക്, ഇതിനെല്ലാമൊപ്പം കവിളിലെ മറുക് വരെ മെര്‍ലിനെ പോലെയാണ്. 

 

'എസ്‌കെഎ'യില്‍ നിന്ന് 'എംഎമ്മി'ലേയ്ക്ക് മാറാന്‍ മണിക്കൂറുകളോളം തന്റെ ടീം വര്‍ക്കു ചെയ്‌തെന്നും താരം മറ്റൊരു വീഡിയോ പങ്കുവച്ചുകൊണ്ട് പറഞ്ഞു. 

 

Also Read: നാടിനെ നടുക്കിയ ചിത്രങ്ങള്‍; പിന്നില്‍ സംഭവിച്ചത് ഇതാണ്...