Asianet News MalayalamAsianet News Malayalam

ഇതാണ് സോനത്തിന്‍റെ ലണ്ടനിലെ വീട്; ചിത്രങ്ങള്‍ പങ്കുവച്ച് താരം

സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ സോനം തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ലണ്ടനിലെ തന്റെ വീട് ആരാധകർക്കായി പരിചയപ്പെടുത്തിയിരിക്കുകയാണ് സോനം. 

Sonam Kapoor s London home pics viral
Author
Thiruvananthapuram, First Published Sep 8, 2021, 10:55 PM IST

ബോളിവുഡിന്‍റെ ഫാഷന്‍ സ്റ്റാറാണ്  സോനം കപൂര്‍. ബോളിവുഡ് നടന്‍ അനില്‍ കപൂറിന്‍റെ പ്രിയപുത്രിയും ആനന്ദ് അഹൂജയുടെ പത്നിയുമായ സോനം സിനിമയ്ക്ക് പുറമേ മോഡലിംഗ്, ഫാഷന്‍ ഡിസൈനിംഗ് എന്നിങ്ങനെ നിരവധി മേഘലകളില്‍ മിന്നിതിളങ്ങുന്ന താരം കൂടിയാണ്.

സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ സോനം തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ലണ്ടനിലെ തന്റെ വീട് ആരാധകർക്കായി പരിചയപ്പെടുത്തിയിരിക്കുകയാണ് സോനം. ലണ്ടനിലെ നോട്ടിങ് ഹില്ലിലെ ഫ്ലാറ്റിലാണ് ഭര്‍ത്താവ് ആനന്ദ് അഹുജയുമൊത്ത് സോനം താമസിക്കുന്നത്.

ഈ വീടിന്‍റെ ചിത്രങ്ങളാണ് സോനം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.  ഇന്ത്യന്‍ പാരമ്പര്യത്തിന്‍റെ ഭംഗിയോടെയാണ്  ലണ്ടനിലെ ഈ ഫ്ലാറ്റ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. റൂഷദ് ഷറോഫ് എന്ന ആര്‍കിടെക്ട് ആണ് സോനത്തിന്‍റെ ഇഷ്ടപ്രകാരം ഈ വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. വീടിന്റെ അകത്തളങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിറങ്ങള്‍ താനാണ് തെരഞ്ഞെടുത്തതെന്നും സോനം കുറിച്ചു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sonam K Ahuja (@sonamkapoor)

 

പച്ച, നീല നിറങ്ങളാണ് താരം തെരഞ്ഞെടുത്തത്. 'ബ്രിട്ടീഷ് വാസ്തുവിദ്യ ഇന്ത്യന്‍ കലയെയും പാരമ്പര്യത്തെയും വിവാഹം ചെയ്തതുപോലെയാണ് എന്‍റെ വീട്. ഇന്ത്യ എന്റെ ആത്മാവാണെങ്കില്‍ ലണ്ടന്‍ ഹൃദയമാണ്'- സോനം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

Also Read: സ്വന്തം റെസ്റ്റോറന്‍റില്‍ സ്റ്റൈലിഷ് ലുക്കിലെത്തിയ പ്രിയങ്ക ചോപ്ര; ചിത്രങ്ങള്‍ വൈറല്‍

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios