മുന്‍കാലങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായി വസ്ത്രധാരണത്തിന്റേയും ഫാഷന്റേയും കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തവരാണ് ഇന്നത്തെ യുവതലമുറ. വില കൂടിയ 'ഔട്ട്ഫിറ്റുകളോ', ആഭരണങ്ങളോ. ചെരിപ്പോ, ബാഗോ ഒന്നും കൂടാതെ തന്നെ, സ്വന്തമായി 'സ്‌റ്റൈല്‍' ഉണ്ടാക്കിയെടുക്കാനാണ് മിക്കവരും ശ്രമിക്കുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. 

ഉള്ളതിന് അനുസരിച്ച് 'ട്രെന്‍ഡി' ആകുക എന്ന ചിന്തയാണ് അധികം പേരിലുമുള്ളത്. പെണ്‍കുട്ടികളാണെങ്കില്‍ മൂന്നോ നാലോ പാന്റ്‌സും, വിവിധ തരത്തിലുള്ള ടോപ്പുകളും കൈവശമുണ്ടെങ്കില്‍ 'ഹാപ്പി'യാണ്. അവ തന്നെ മാറ്റിയെടുത്ത് 'മിക്‌സ്' ചെയ്ത് പരീക്ഷിച്ചുകൊള്ളും. 

ആണ്‍കുട്ടികളുടെ കാര്യത്തിലും അവസ്ഥ സമാനം തന്നെ. അത്യാവശ്യം കുറച്ച് പാന്റ്‌സ് ഉണ്ടെങ്കില്‍ തരാതരം ടീ ഷര്‍ട്ടുകള്‍ കിട്ടിയാല്‍ തന്നെ അവരും 'ഹാപ്പി'. വസ്ത്രത്തിന്റെ വിലയിലോ മോടിയിലോ അല്ല കാര്യം, അതിന്റെ തെരഞ്ഞെടുപ്പിലും അവതരണത്തിലുമാണ് കാര്യമെന്ന നിലയിലേക്ക് യുവാക്കളുടെ 'ഫാഷന്‍ സെന്‍സ്' മാറിക്കഴിഞ്ഞു. 

ഇങ്ങനെ ഓരോ കാലത്തിലും 'ഫാഷന്‍' സങ്കല്‍പങ്ങള്‍ മാറിമറിയാറുണ്ടെങ്കിലും ചില 'ട്രെന്‍ഡുകള്‍' നിത്യഹരിതമാണ്. ചില കോമ്പിനേഷനുകള്‍, ചില നിറങ്ങള്‍ ഒക്കെ എക്കാലത്തും ആളുകളുടെ പ്രിയപ്പെട്ടതായി മാറാറുണ്ട്. 

ഇന്ന് ബോളിവുഡ് നടി സോനം കപൂര്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചൊരു ചിത്രം നോക്കൂ. സഹോദരന്‍ ഹര്‍ഷ്വര്‍ദ്ധനൊപ്പമാണ് സോനം നില്‍ക്കുന്നത്. തൂവെള്ളയില്‍ സിമ്പിള്‍ ഡിസൈനോടുകൂടിയ ഫ്രോക്കാണ് സോനത്തിന്റെ വേഷം. വെള്ള ടീഷര്‍ട്ടാണ് ഹര്‍ഷ്വര്‍ദ്ധൻ അണിഞ്ഞിരിക്കുന്നത്. 

 

 
 
 
 
 
 
 
 
 
 
 
 
 

Matchy Matchy (not intentional) @harshvarrdhankapoor

A post shared by Sonam K Ahuja (@sonamkapoor) on Nov 11, 2020 at 2:28am PST

 

മനപ്പൂര്‍വ്വമല്ലാതെ ഞങ്ങള്‍ 'മാച്ച്' ആയി വന്നിരിക്കുന്നുവെന്ന അടിക്കുറിപ്പോടെയാണ് സോനം ചിത്രം പങ്കുവച്ചിരിക്കുന്നത്. വെള്ള - കറുപ്പ് നിറങ്ങള്‍ ഫാഷന്‍ ലോകത്ത് എക്കാലത്തും 'സ്റ്റാന്‍ഡേര്‍ഡ്' നിറങ്ങളാണ്. വെള്ളയോടൊപ്പമാണെങ്കില്‍ ബ്ലൂ ഷെയ്ഡിലുള്ള ജീന്‍സുകളും എപ്പോഴും 'ട്രെന്‍ഡ്' ആണ്. ഇപ്പോള്‍ ജാക്കറ്റുകളും ഇക്കൂട്ടത്തില്‍ ഇടം പിടിച്ചിട്ടുണ്ട്. 

ഒരിക്കലും 'ഔട്ട്' ആകാത്ത 'ട്രെന്‍ഡ്' എന്ന് വേണമെങ്കില്‍ ഇതിനെ വിളിക്കാം. ഏത് 'ഒക്കേഷനി'ലും, ഏത് സ്ഥലത്തും, ഏത് സമയത്തും 'ഫ്രീ' ആയി ധരിക്കാവുന്നതും എന്നാല്‍ 'എലഗന്‍സി'ല്‍ ഒരു തരി കുറവ് വരാത്തതുമായ വസ്ത്രങ്ങളാണ് വെളുപ്പ്- കറുപ്പ്- നിറത്തിലുള്ളവയുടെ പ്രത്യേകത. ഇതോടൊപ്പം ജീന്‍സിന്റെ കൂടി കോമ്പിനേഷനാകുമ്പോള്‍ അത് സമ്പൂര്‍ണ്ണമായെന്ന് പറയാം. ഇതുതന്നെയാണ് സോനത്തിന്റെ പുതിയ ചിത്രവും ഓര്‍മ്മിപ്പിക്കുന്നത്. 

കാലം എത്ര കടന്നുപോയാലും ഫാഷന്‍ പ്രേമികള്‍ക്ക് ഈ നിറവും കോംബോയും തള്ളിക്കളയാനാകില്ല. ഇന്ന് ജാക്കറ്റുകള്‍ വ്യാപകമാകുന്നത് പോലെ ഔട്ട്ഫിറ്റുകളുടെ ചില ഡിസൈനുകള്‍ മാറിവരുമായിരിക്കാം. എന്നാല്‍ അടിസ്ഥാനപരമായി വെളുപ്പും - കറുപ്പം അതിനോടുള്ള ജീന്‍സിന്റെ കോമ്പിനേഷനും 'എവര്‍ഗ്രീന്‍' ആണെന്ന് തന്നെ തറപ്പിച്ച് പറയേണ്ടിവരും.

Also Read:- 'ഇത് എന്‍റെ സ്വന്തം'; സാമന്തയുടെ ഈ സാരിക്കുണ്ട് ഒരു പ്രത്യേകത!...