'സൗന്ദര്യം എന്നത് പുറമേയുള്ളത് മാത്രമല്ല ഉള്ളിലെ ഭംഗികൂടിയാണ്. അതുകൊണ്ടു തന്നെ മുടിയുടെ പുറം ഭാഗം മാത്രമല്ല തലയോട്ടി മുതല്‍ അതിനെ സംരക്ഷിക്കേണ്ടതുണ്ട്'- സോനം കപൂര്‍. 

ബോളിവുഡിലെ ഫാഷന്‍ സ്റ്റാറാണ് സോനം കപൂര്‍. തന്‍റെ ഫിറ്റ്നസ് രഹസ്യവും ഡയറ്റും മേക്കപ്പ് ടിപ്സുമൊക്കെ താരം എപ്പോഴും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 

സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജ്ജീവമായ സോനം തലമുടി സംരക്ഷണത്തിനുള്ള ചില ടിപ്സാണ് ഇപ്പോള്‍ പങ്കുവയ്ക്കുന്നത്. 'സൗന്ദര്യം എന്നത് പുറമേയുള്ളത് മാത്രമല്ല ഉള്ളിലെ ഭംഗികൂടിയാണ്. അതുകൊണ്ടു തന്നെ മുടിയുടെ പുറം ഭാഗം മാത്രമല്ല തലയോട്ടി മുതല്‍ അതിനെ സംരക്ഷിക്കേണ്ടതുണ്ട്'- എന്നു പറഞ്ഞാണ് താരം വീഡിയോ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

തലമുടിയുടെ സംരക്ഷണത്തിനായി പലതരം എണ്ണകള്‍ ഉപയോഗിക്കാറുണ്ടെന്നും സോനം പറയുന്നു. ബദാം, വെളിച്ചെണ്ണ, ചിലപ്പോള്‍ വിറ്റാമിന്‍ ഇ- ഓയില്‍ എന്നവയാണ് അതില്‍ ചിലത് എന്നും താരം പറഞ്ഞു. എണ്ണകള്‍ തലയോട്ടി മുതല്‍ മുടിയുടെ അറ്റം വരെ നന്നായി പുരട്ടണമെന്നും സോനം പറയുന്നു. 

View post on Instagram

Also Read: ഇതെന്‍റെ ബ്രേക്ക്ഫാസ്റ്റ് സ്മൂത്തി; റെസിപ്പിയുമായി സോനം കപൂർ...