സോനം മകന് ഒരു കഥാപുസ്തകം വായിച്ച് കൊടുക്കുന്നതൊക്കെ ചിത്രങ്ങളില്‍ കാണാം. മകന്‍ പുസ്തകത്തിലേക്ക് നോക്കിയിരിക്കുകയാണ്.ഭര്‍ത്താവ് ആനന്ദ് അഹൂജയും കരീന കപൂറും സുനിത കപൂറുമെല്ലാം താരത്തിന്റെ പോസ്റ്റിന് താഴെ കമന്റുകളുമായെത്തി.

ബോളിവുഡ് നടി സോനം കപൂറിനും ഭര്‍ത്താവ് ആനന്ദ് അഹൂജയ്ക്കും കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 20-നാണ് മകന്‍ പിറന്നത്. വായു കപൂര്‍ അഹൂജ എന്നാണ് ഇവര്‍ കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്. കുഞ്ഞ് വായുവിന്‍റെ വിശേഷങ്ങളൊക്കെ സോനം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ മകന്റെ മുഖം വ്യക്തമാകാത്ത വീഡിയോയും ചിത്രങ്ങളും ആണ് സോനം പങ്കുവയ്ക്കാറുള്ളത്. ഇപ്പോഴിതാ അത്തരത്തിലൊരു പോസ്റ്റാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

സോനം മകന് ഒരു കഥാപുസ്തകം വായിച്ച് കൊടുക്കുന്നതൊക്കെ ചിത്രങ്ങളില്‍ കാണാം. മകന്‍ പുസ്തകത്തിലേക്ക് നോക്കിയിരിക്കുകയാണ്. ഭര്‍ത്താവ് ആനന്ദ് അഹൂജയും കരീന കപൂറും സുനിത കപൂറുമെല്ലാം താരത്തിന്റെ പോസ്റ്റിന് താഴെ കമന്റുകളുമായെത്തി. ലണ്ടനിലെ നോട്ടിംഗ് ഹില്ലിലാണ് സോനവും കുടുംബവും ഇപ്പോള്‍ ഉള്ളത്. 

View post on Instagram

അടുത്തിടെ വായുവിന് വേണ്ടി വീട്ടില്‍ ഒരുക്കിയ നഴ്സറിയുടെ ചിത്രങ്ങളും സോനം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. ബ്ലാക്ക് ആൻഡ് വൈറ്റ് തീമിലാണ് മുറി ഒരുക്കിയിരിക്കുന്നത്. മുറിയുടെ ഒരു അരികിലായാണ് കുഞ്ഞിനെ കിടത്താനുള്ള കട്ടില്‍ നല്‍കിയിരിക്കുന്നത്. ധാരാളം കുഷ്യനുകളും കളിപ്പാട്ടങ്ങളും ഇതില്‍ അടുക്കിവച്ചിട്ടുണ്ട്. കുഞ്ഞിന്റെ വരവിനോട് അനുബന്ധിച്ച് തന്നെയും തന്റെ അമ്മയെയും സഹായിച്ചവര്‍ക്കുള്ള നന്ദിയറിയിച്ചുകൊണ്ടാണ് സോനം പോസ്റ്റ് പങ്കുവച്ചത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2018-ലാണ് സോനം കപൂറും വ്യവസായിയായ ആനന്ദ് അഹൂജയും വിവാഹിതരായത്. 

View post on Instagram

സഞ്ജയ് ലീല ബൻസാലിയുടെ 'സാവരിയാ' എന്ന ചിത്രത്തിലൂടെയാണ് സോനം കപൂർ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. റൺബീർ കപൂർ ആയിരുന്നു ചിത്രത്തിൽ നായകനായി എത്തിയത്. റൺബീറിന്റേയും ആദ്യ ബോളിവുഡ് ചിത്രമായിരുന്നു അത്. അഭിനേത്രിയായി അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പ് അസിസ്റ്റന്റ് ഡയറക്ടായിരുന്നു സോനം കപൂർ. സഞ്ജയ് ലീല ബൻസാലിയുടെ ബ്ലാക്ക് എന്ന ചിത്രത്തിൽ അസിസ്റ്റന്റായി പ്രവർത്തിച്ചിരുന്നു താരം. 

Also Read: 'ആളുകളോട് ദയാപൂര്‍വ്വം പെരുമാറുക'; ഓസ്‌കര്‍ അവതാരകന്റെ തമാശ കലര്‍ന്ന ചോദ്യത്തിന് മലാലയുടെ മറുപടി