കൃഷ്ണ ജയന്തിയുടെ ഏറ്റവും വലിയൊരു സവിശേഷതയാണ് വ്രതം. കൃഷ്ണഭക്തരെല്ലാം ഈ ദിനം മുഴുവൻ ഉപവാസം അനുഷ്ഠിക്കാറുണ്ട്. ജീവിതത്തിലെ ദുരിതങ്ങളും പ്രതിസന്ധികളും അകലാനും, സന്താന സൗഭാഗ്യത്തിനും, മോക്ഷപ്രാപ്തിക്കും വേണ്ടിയാണ് കൃഷ്ണജയന്തി ദിവസം ഉപവാസം അനുഷ്ഠിക്കുന്നത്.

നാളെ ആഗസ്റ്റ് 18, ശ്രീകൃഷ്ണ ജന്മാഷ്ടമിയാണ്. രാജ്യമെമ്പാടും ഇതിനോടനുബന്ധമായി ആഘോഷങ്ങള്‍ നടന്നുവരികയാണ്. കൃഷ്ണന്‍റെ ജന്മസ്ഥലമായ മഥുരയിലാണ് ആഘോഷങ്ങള്‍ കൂടുതലും നടക്കുന്നത്. 

കൃഷ്ണ ജയന്തിയുടെ ഏറ്റവും വലിയൊരു സവിശേഷതയാണ് വ്രതം. കൃഷ്ണഭക്തരെല്ലാം ഈ ദിനം മുഴുവൻ ഉപവാസം അനുഷ്ഠിക്കാറുണ്ട്. ജീവിതത്തിലെ ദുരിതങ്ങളും പ്രതിസന്ധികളും അകലാനും, സന്താന സൗഭാഗ്യത്തിനും, മോക്ഷപ്രാപ്തിക്കും വേണ്ടിയാണ് കൃഷ്ണജയന്തി ദിവസം ഉപവാസം അനുഷ്ഠിക്കുന്നത്.

എന്നാല്‍ ഇന്നത്തെ തിരക്കുപിടിച്ച നഗരജീവിതത്തിനിടയിലും മറ്റും വ്രതം അനുഷ്ഠിക്കുന്നത് എങ്ങനെയെന്നും, പാലിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമെന്നും പലര്‍ക്കും അറിവില്ലെന്നതാണ് സത്യം. 

അഷ്ടമിയുടെ തലേദിവസം തന്നെ ഇതിനായുള്ള ഒരുക്കം തുടങ്ങണം. കുളിച്ച് ശുദ്ധമായി വെജിറ്റേറിയൻ ഭക്ഷണം കഴിക്കുക. ചിലര്‍ ഈ ദിവസവും വ്രതമെടുക്കാറുണ്ട്. അത്താഴം ഒഴിവാക്കുന്നവരും ഉണ്ട്. അങ്ങനെ വേണമെങ്കില്‍ അങ്ങനെ തന്നെ അഷ്ടമി വ്രതം തുടങ്ങാം. ഏതായാലും അഷ്ടമി ദിവസം ബ്രഹ്മമുഹൂര്‍ത്തത്തില്‍ തന്നെ ഉണര്‍ന്ന് കുളിക്കണം. ശുദ്ധി ഉറപ്പാക്കിയ ശേഷം വൃത്തിയായ വസ്ത്രം ധരിച്ച് പ്രാര്‍ത്ഥനയ്ക്ക് ശേഷം ഉപവാസത്തിനുള്ള പ്രതിജ്ഞയെടുക്കണം. അഷ്ടമി ദിനം പൂര്‍ണമായും ഉപവസിക്കണം. ഒരു നേരം മാത്രമേ അരിയാഹാരം കഴിക്കാവൂ. 

മറ്റ് ചില കാര്യങ്ങള്‍ കൂടി അഷ്ടമി വ്രതത്തെ കൂടുതല്‍ പുണ്യമുള്ളതാക്കി തീര്‍ക്കും. ഭക്ഷണം ദാനം ചെയ്യുക, ഭക്തിമാര്‍ഗത്തില്‍ മനസിനെ കൂടുതല്‍ നയിക്കുക, പശു- കിടാവ് എന്നിവയ്ക്ക് ഭക്ഷണം നല്‍കുക, മറ്റ് മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കുക, നാമജപം നടത്തിക്കൊണ്ടിരിക്കുക എന്നിവയെല്ലാം ഇത്തരത്തില്‍ ചെയ്യാവുന്നതാണ്. രാവിലെ നേരത്തെയുള്ള കുളിയും പ്രതിജ്ഞയും മറന്നുപോകരുത്. വൃത്തിയുള്ള വസ്ത്രവും ധരിക്കണം. ഇന്നേ ദിവസം വ്രതമനുഷ്ഠിക്കുന്നവര്‍ മദ്യമോ സിഗരറ്റോ അടക്കം ലഹരിയുള്ള ഒന്നും ഉപയോഗിക്കയുമരുത്. 

Also Read:- മഹാസുദര്‍ശന പൂജയും ഹോമവും ചെയ്യുന്നത് എന്തിനാണ്?