'ഇന്ത്യ കള്‍ച്ചറല്‍ ഹബ്' എന്ന പേജാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പങ്കുവച്ച വീഡിയോ ലക്ഷക്കണക്കിന് പേരാണ് കണ്ടിരിക്കുന്നത്. ധാരാളം പേര്‍ ഇത് ഇപ്പോഴും ഷെയര്‍ ചെയ്തുകൊണ്ടിരിക്കുന്നു.

തെരുവുനായ്ക്കളുടെ കാര്യം പറയുമ്പോള്‍ പലര്‍ക്കും പേടിയാണ്. അക്രമകാരികളായോ, ശല്യക്കാരായോ ആണ് വലിയൊരു വിഭാഗം പേരും തെരുവുനായ്ക്കളെ കാണുന്നത്. എന്നാല്‍ തെരുവുനായ്ക്കളില്‍ അക്രമകാരികളും ശല്യക്കാരുമായി മാറുന്നത് ഒരു കൂട്ടം മാത്രമാണ്. ഇതിന്‍റെ പേരില്‍ ആകെ തെരുവുനായ്ക്കളെയും കുറ്റപ്പെടുത്തുകയോ തള്ളിക്കളയുകയോ അല്ലെങ്കില്‍ കല്ലെറിഞ്ഞ് ആട്ടുകയോ ചെയ്യുന്നത് കരുണയില്ലായ്മയാണെന്നും പറയാം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഏതൊരു ജീവിക്കും ഭൂമിയില്‍ തുടരാനുള്ള അവകാശം മനുഷ്യനൊപ്പം തന്നെയുണ്ട്. എന്നാല്‍ മനുഷ്യരടക്കമുള്ള സഹജീവികള്‍ക്ക് ഭീഷണിയായി മാറുന്ന പക്ഷം ഏതൊരു മൃഗത്തെയും അതിന്‍റേതായ രീതിയില്‍ കൈകാര്യം ചെയ്യേണ്ടി വരാമെന്ന് മാത്രം. 

ഇപ്പോഴിതാ ഒരു തെരുവുനായയുടെ രസകരമായൊരു വീഡിയോ വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുകയാണ്. കാണുമ്പോള്‍ തന്നെ മനസ് നിറയ്ക്കുന്നൊരു രംഗമാണിതെന്ന് പറയാതിരിക്കാനാവില്ല.

മുംബൈയില്‍ ഒരു ലോക്കല്‍ ട്രെയിനില്‍ ദിവസവും യാത്ര ചെയ്യുന്നതാണത്രേ ഈ നായ. 'ഇന്ത്യ കള്‍ച്ചറല്‍ ഹബ്' എന്ന പേജാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പങ്കുവച്ച വീഡിയോ ലക്ഷക്കണക്കിന് പേരാണ് കണ്ടിരിക്കുന്നത്. ധാരാളം പേര്‍ ഇത് ഇപ്പോഴും ഷെയര്‍ ചെയ്തുകൊണ്ടിരിക്കുന്നു.

ദിവസവും ഒരേ സ്റ്റേഷനില്‍ നിന്ന് കയറി ഒരേ സ്റ്റേഷനില്‍ ഇറങ്ങുന്നതാണത്രേ നായയുടെ പതിവ്. രാത്രിയാകുമ്പോള്‍ തിരികെ ഇതുപോലെ തന്നെ ട്രെയിനില്‍ കയറി പോരാറാണത്രേ പതിവ്. 

യാത്രക്കാര്‍ക്ക് ശല്യമാകാതെ നായ ട്രെയിനിലേക്ക് കയറുന്നതും, വാതിലിന് അടുത്ത് തന്നെ ശാന്തമായി ഇരിപ്പുറപ്പിക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം. യാത്രക്കാരില്‍ ചിലര്‍ നായയെ അത്ഭുതത്തോടെ നോക്കുന്നുണ്ട്. എന്നാല്‍ തീര്‍ത്തും ശാന്തമായ അതിന്‍റെ പെരുമാറ്റം ആരെയും ചൊടിപ്പിക്കുന്നില്ല. ആരും അതിനോട് മോശമായി പെരുമാറുന്നുമില്ല. 

ഏറെ സന്തോഷം ജനിപ്പിക്കുന്ന കാഴ്ചയാണിതെന്നാണ് വീഡിയോ കണ്ടവരെല്ലാം അഭിപ്രായപ്പെടുന്നത്. വീണ്ടും വീണ്ടും വീഡിയോ കണ്ടുകൊണ്ടിരിക്കുന്നു എന്ന് കമന്‍റ് ചെയ്തവരും ഏറെ.

വീഡിയോ കണ്ടുനോക്കൂ...

View post on Instagram

Also Read:-പാതിരാത്രി വീടിന് തീപിടിച്ചു; ദമ്പതികളുടെ ജീവന് രക്ഷയായത് വളര്‍ത്തുനായ്ക്കള്‍

Asianet News Live | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് |Kerala Live TV News