സെലിബ്രിറ്റി ഡിസൈനർ മനീഷ് മൽഹോത്ര ഒരുക്കിയ സാരിയിലാണ് ഇത്തവണ സുഹാന തിളങ്ങുന്നത്. ചുവപ്പ് ഡിസൈനർ സാരിയാണ് സുഹാനയ്ക്കായി മനീഷ് ഒരുക്കിയത്. 

ബോളിവുഡ് കോളങ്ങളില്‍ സജീവ സാന്നിധ്യമാണ് ഷാരുഖ് ഖാൻ - ഗൗരി ഖാൻ ദമ്പതികളുടെ മകള്‍ സുഹാന ഖാന്‍ (Suhana Khan). ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരപുത്രിയായ സുഹാനയുടെ ഫാഷന്‍ പരീക്ഷണങ്ങള്‍ക്കും ആരാധകര്‍ ഏറേയാണ്. സുഹാനയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് (photos) ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ (social media) വൈറലായിരിക്കുന്നത്. 

സെലിബ്രിറ്റി ഡിസൈനർ മനീഷ് മൽഹോത്ര (Manish Malhotra') ഒരുക്കിയ സാരിയിലാണ് ഇത്തവണ സുഹാന തിളങ്ങുന്നത്. ചുവപ്പ് ഡിസൈനർ സാരിയാണ് സുഹാനയ്ക്കായി മനീഷ് ഒരുക്കിയത്. സീക്വിൻഡ് ബ്ലൗസ് ആണ് ഇതിനൊപ്പം താരപുത്രി പെയർ ചെയ്തത്.

View post on Instagram

സില്‍വർ കമ്മൽ, പച്ച നിറത്തലുള്ള പൊട്ടുമായിരുന്നു സുഹാന ആക്സസറൈസ് ചെയ്തത്. മിനിമൽ മേക്കപ്പും പോണിടെയ്ൽ ഹെയർസ്റ്റൈലും കൂടിയായപ്പോള്‍ ലുക്ക് കംപ്ലീറ്റായി. സുഹാനയുടെ ചിത്രങ്ങള്‍ മനീഷ് മൽഹോത്ര തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

View post on Instagram

ചിത്രത്തിനു കമന്റുമായി ആദ്യം എത്തിയത് സുഹാനയുടെ അമ്മ ഗൗരിയാണ്. ‘‘അത് ചുവപ്പാണ്!!! ഈ വൈബ് ഇഷ്ടപ്പെടുന്നു മനീഷ്’’- ഗൗരി കുറിച്ചു. നിരവധി താരങ്ങളും ഒപ്പം സുഹാനയുടെ ആരാധകരും ചിത്രങ്ങള്‍ക്ക് താഴെ കമന്‍റുമായി എത്തി. 

Also Read: പർപ്പിളില്‍ മനോഹരിയായി മാധുരി ദീക്ഷിത്; സാരിയുടെ വില ഒന്നേകാൽ ലക്ഷം

അതിനിടെ സുഹാന ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുന്നതായി ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പ്രമുഖ സംവിധായിക സോയ അക്തര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് സുഹാന ബിഗ് സ്ക്രീനിലേക്ക് എത്തുകയെന്നും ചിത്രം ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ളിക്സിലൂടെയാവും എത്തുകയെന്നുമാണ് പുറത്തുവരുന്ന വിവരം. 'ആര്‍ച്ചി' എന്ന ലോകമെമ്പാടും ആരാധകരുള്ള കോമിക്ക് ബുക്കിനെ ആസ്‍പദമാക്കിയുള്ളതാവും ഈ ചിത്രം.

ടീനേജ് റൊമാന്‍റിക് കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രത്തിലെ മറ്റു താരനിര്‍ണ്ണയത്തിലേക്ക് സോയ അക്തര്‍ കടക്കുന്നതേയുള്ളുവെങ്കിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സുഹാന തന്നെയായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സുഹൃത്തുക്കളായ ഒരുകൂട്ടം ഹൈസ്‍കൂള്‍ വിദ്യാര്‍ഥികളുടെ കഥ പറയുന്ന ചിത്രമായിരിക്കും ഇത്. അതേസമയം അന്തിമ കരാറില്‍ ഒപ്പിടുന്നതിന് മുന്നോടിയായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്യുന്നു. 

അഭിനയത്തോടുള്ള സുഹാനയുടെ താല്‍പര്യത്തെപ്പറ്റി ഷാരൂഖ് ഖാന്‍ പല അഭിമുഖങ്ങളിലും മുന്‍പ് പറഞ്ഞിട്ടുണ്ട്. ലണ്ടനില്‍ നടന്ന ഒരു 'റോമിയോ ആന്‍ഡ് ജൂലിയറ്റ്' നാടകാവതരണത്തില്‍ സുഹാന ഇതിനു മുന്‍പ് അഭിനയിച്ചിട്ടുണ്ട്. 'ദി ഗ്രേ പാര്‍ട്ട് ഓഫ് ബ്ലൂ' എന്ന ഹ്രസ്വചിത്രത്തിലും സുഹാന അഭിനയിച്ചിട്ടുണ്ട്. തിയഡോര്‍ ഗിമെറോ സംവിധാനം ചെയ്‍ത ഈ പത്ത് മിനിറ്റ് ഷോര്‍ട്ട് ഫിലിമിലെ അഭിനയം സുഹാനയ്ക്ക് ഏറെ അഭിനന്ദനങ്ങള്‍ നേടിക്കൊടുത്തിരുന്നു.