Asianet News MalayalamAsianet News Malayalam

Suhana Khan : 'ബാക്ലെസ്' ഗൗണില്‍ സുഹാന ഖാന്‍; 'ഹോട്ട്' ആയിട്ടുണ്ടെന്ന് ആരാധകര്‍

അഭിനയത്തോട് മാത്രമായി കാര്യമായി പാഷനില്ലെന്നാണെങ്കിലും അഭിനയത്തില്‍ ഒരു കൈനോക്കാനുള്ള പുറപ്പാടിലാണ് ഇരുപത്തിരണ്ടുകാരിയായ സുഹാന. സോയ അക്തറിന്റെ വരാനിരിക്കുന്ന ചിത്രത്തിലൂടെയാണ് സുഹാനയുടെ അരങ്ങേറ്റം

suhana khan shares photo of herself in black backless gown
Author
Mumbai, First Published Mar 26, 2022, 12:37 PM IST

ഫാഷന്‍ വിഷയങ്ങളില്‍ ( Fashion Trends )  എല്ലായ്‌പോഴും മുന്നിലാണ് ബോളിവുഡ് ( Bollywood Fashion ).താരങ്ങള്‍ മാത്രമല്ല, സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മറ്റുള്ളവരും താരങ്ങളുടെ കുടുംബാംഗങ്ങളും അടക്കം ഭൂരിപക്ഷം പേരും ഫാഷനുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തല്‍പരരായിരിക്കും. 

ഇത്തരത്തില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റുന്ന താരപുത്രിമാരും താരപുത്രന്മാരുമുണ്ട്. മുമ്പ് ശ്രീദേവി- ബേണി കപൂര്‍ ദമ്പതികളുടെ മകള്‍ ജാന്‍വി ഇതേ രീതിയില്‍ സോഷ്യല്‍ മീഡിയയിലെല്ലാം ധാരാളം ആരാധകരെ സമ്പാദിച്ചിട്ടുള്ളതാണ്. പിന്നീട് ജാന്‍വി സിനിമയിലും സജീവമായി. 

അതുപോലെ തന്നെ ഇപ്പോള്‍ കജോല്‍- അജയ് ദേവ്ഗണ്‍ ദമ്പതികളുടെ മകള്‍ നൈസ, ആമിര്‍ഖാന്‍- റീന ദത്ത ദമ്പതികളുടെ മകള്‍ ഇറ ഖാന്‍, ഷാരൂഖ് ഖാന്‍- ഗൗരി ഖാന്‍ ദമ്പതികളുടെ മകള്‍ സുഹാന ഖാന്‍ എന്നിവരെല്ലാം സോഷ്യല്‍ മീഡിയിയല്‍ ശ്രദ്ധേയമായവരാണ്.

ഇക്കൂട്ടത്തില്‍ ഇറ ഖാനും, സുഹാന ഖാനും തങ്ങളുടെ താല്‍പര്യം അഭിനയത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതായിരിക്കില്ല എന്ന് പരോക്ഷമായി വ്യക്തമാക്കിയിട്ടുള്ളതാണ്. സുഹാനയാണെങ്കില്‍ ഫുട്‌ബോളും പോപ് ഡാന്‍സുമെല്ലാമാണ് പ്രിയം. പക്ഷേ എല്ലാവരും ഫാഷന്റെ കാര്യത്തില്‍ 'അപ്‌ഡേറ്റഡ്' ആയിരിക്കുമെന്നതാണ് പ്രത്യേകത. 

വിശേഷിച്ചും സുഹാന ഖാന്റെ വസ്ത്രധാരണവും, പൊതുമധ്യത്തില്‍ അവര്‍ തന്നെ അവതരിപ്പിക്കുന്ന രീതിയുമെല്ലാം എല്ലായ്‌പോഴും ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. ഇപ്പോഴിതാ സുഹാന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചൊരു ചിത്രമാണ് ആരാധകരുടെ മനസി കീഴടക്കിയിരിക്കുന്നത്. കറുപ്പ് 'ബാക്ലെസ്' ഗൗണിലാണ് ഫോട്ടോയില്‍ സുഹാനയുള്ളത്. 

suhana khan shares photo of herself in black backless gown

ഏറെ സ്‌റ്റൈലിഷായ ഡിസൈനിലുള്ള ഗൗണ്‍ സുഹാനയ്ക്ക് നന്നായി ഇണങ്ങുന്നതാണ്. ഒപ്പം തന്നെ 'ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍' ലുക്കിനെ ഓര്‍മ്മപ്പെടുത്തുന്ന ഹെയര്‍സ്റ്റൈലും. 'ഹെവി' അല്ലാത്ത മേക്കപ്പ് കൂടിയായപ്പോള്‍ 'സിമ്പിള്‍' എന്നാല്‍ 'എലഗന്റ്' എന്ന് പറയാവുന്ന രീതിയിലേക്കെത്തി. 

അഭിനയത്തോട് മാത്രമായി കാര്യമായി പാഷനില്ലെന്നാണെങ്കിലും അഭിനയത്തില്‍ ഒരു കൈനോക്കാനുള്ള പുറപ്പാടിലാണ് ഇരുപത്തിരണ്ടുകാരിയായ സുഹാന. സോയ അക്തറിന്റെ വരാനിരിക്കുന്ന ചിത്രത്തിലൂടെയാണ് സുഹാനയുടെ അരങ്ങേറ്റം. ഇതേ ചിത്രത്തില്‍ ജാന്‍വി കപൂറിന്റെ സഹോദരി ഖുഷി കപൂറും വേഷമിടുന്നുണ്ട്.

Also Read:- അടിമുടി 'റെഡ്'; ദീപികയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ട്രോളോട് ട്രോള്‍...

 

ഇക്കഴിഞ്ഞ ഡിസംബര്‍ 14നായിരുന്നു നടി അങ്കിത ലൊഖാണ്ഡെയുടെ  വിവാഹം. വ്യവസായിയായ വിക്കി ജെയിനിനെയാണ് അങ്കിത വിവാഹം ചെയ്തത്. മൂന്ന് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് ഡിസംബറില്‍ ഇരുവരും വിവാഹം ചെയ്തത്. ഇതിന് ശേഷമാണ് വിക്കി ജെയിനുമായി അങ്കിത പ്രണയത്തിലായത്. വിക്കിയുമൊത്ത് താന്‍ ഏറെ സന്തോഷവതിയാണെന്ന് പലപ്പോഴും അങ്കിത തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍
അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തുമൊത്ത് 'പവിത്ര് രിഷ്തെ' എന്ന ടെലിവിഷന്‍ സീരിയലിലൂടെയായിരുന്നു അങ്കിതയുടെ അഭിനയജീവിതം തുടങ്ങിയത്. വമ്പന്‍ ഹിറ്റ് ആയിരുന്ന സീരിയലിനിടയ്ക്ക് തന്നെ അങ്കിതയും സുശാന്തും പ്രണയത്തിലായിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇവര്‍ പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയതായും അറിയിച്ചു... Read More...

Follow Us:
Download App:
  • android
  • ios