വേനൽക്കാലത്ത് പുറത്തിറങ്ങി അഞ്ച് മിനിറ്റ് കഴിഞ്ഞാൽ അപ്പോൾ തന്നെ മുഖം ‌കരുവാളിക്കും. വെയിലേല്‍ക്കുമ്പോള്‍ ശരീരത്തിനുള്ളിലെ കോശങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടി ശരീരം ചര്‍മത്തിലുള്ള മെലാനിന്‍ പിഗ്മെന്റ് കൂടുതലായി ഉത്പാദിപ്പിക്കുന്നു. ഇതാണ് ശരീരത്തില്‍ കരുവാളിപ്പായി കാണുന്നത്. 

സാധാരണഗതിയില്‍ ക്ലന്‍സറുകള്‍ ഉപയോഗിച്ച് കഴുകിയാല്‍ മുഖത്തിന്‍റെ തിളക്കം വീണ്ടെടുക്കാനാകും. കടകളില്‍ നിന്ന് വാങ്ങുന്നതിനേക്കാള്‍ പ്രകൃതിദത്ത ക്ലന്‍സറുകള്‍ വീടുകളില്‍ തയ്യാറാക്കുന്നതാണ് ഉത്തമം. പാര്‍ശ്വഫലങ്ങള്‍ ഒഴിവാക്കാന്‍ ഇത് സഹായിക്കും. 
വെയിലേറ്റുള്ള കരുവാളിപ്പ് അകറ്റാന്‍  ചില മാര്‍ഗങ്ങള്‍ നോക്കാം. 

ഓറഞ്ചിന്‍റെ തൊലി

ഓറഞ്ചിന്‍റെ തൊലി ഉണക്കി പൊടിച്ചെടുക്കുക. ഈ പൊടി, പയറുപൊടിയില്‍ ചേര്‍ത്ത് ഉപയോഗിച്ചാല്‍ നല്ല ഒരു ക്ലന്‍സറായി ഉപയോഗിക്കാവുന്നതാണ്. പയറുപൊടിയും ഓറഞ്ച് പൊടിയും ചേര്‍ത്ത മിശ്രിതത്തില്‍ കുറച്ചു വെള്ളം ചാലിച്ചു മുഖത്തു നന്നായി തേച്ച ശേഷം ഉടന്‍തന്നെ കഴുകി കളയുക. മുഖത്ത് പറ്റിപ്പിടിച്ച പൊടിയും മറ്റും ഇല്ലാതാക്കി തിളക്കവും ശോഭയും വര്‍ദ്ധിപ്പിക്കും. ഇടയ്‌ക്കിടെ ഈ പ്രകൃതിദത്ത ക്ലന്‍സര്‍ ഉപയോഗിക്കുന്നത് ചര്‍മ്മ സംരക്ഷണത്തിന് ഉത്തമമാണ്.

ഓറഞ്ച് നീര്

ഓറഞ്ചു നീരും പാലും യോജിപ്പിച്ചു മുഖത്തു പുരട്ടി 20 മിനിറ്റിനു ശേഷം ഉണങ്ങുമ്പോൾ തണുത്ത വെള്ളത്തിൽ കഴുകാം. ചർമ സുഷിരങ്ങളിലെ അഴുക്ക് നീക്കി ചർമം കൂടുതൽ തിളങ്ങാൻ ഇതു സഹായിക്കും.

മാതളം ജ്യൂസ്

പുറത്തിറങ്ങുന്നതിന് മുമ്പ് മാതളം ജ്യൂസ് ഉപയോ​ഗിച്ച് മുഖം കുഴുകുന്നത് കരുവാളിപ്പ് മാറ്റാൻ സഹായിക്കും. മുഖക്കുരു മാറാനും മുഖം തിളങ്ങാനും ഏറ്റവും നല്ല പ്രതിവിധിയാണ് മാതളം ജ്യൂസ്. എല്ലാ ദിവസവും മാതളം ജ്യൂസ് ഉപയോ​ഗിച്ച് മുഖം കഴുകുന്നത് ​കൂടുതൽ ​ഗുണം ചെയ്യും.

നാരങ്ങ

നാരങ്ങ പിഴിഞ്ഞ് നീരു മുഖത്ത് പുരട്ടി അരമണിക്കൂറിന് ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകാം. ആഴ്ചയിൽ മൂന്നു തവണ ഇങ്ങനെ ചെയ്താൽ മുഖത്തിന് നല്ല നിറവും തിളക്കവും കിട്ടും. കരുവാളിപ്പ് മാറ്റാൻ നല്ലൊരു പ്രതിവിധിയാണ് നാരങ്ങ നീര്.

പപ്പായ

 നന്നായി പഴുത്ത പപ്പായ ഉടച്ച് മുഖത്തുപുരട്ടാം. ചർമത്തിലെ മൃതകോശങ്ങളെ അകറ്റി കൂടുതൽ നിറവും തിളക്കവും നൽകാൻ പപ്പായ സഹായിക്കും.

തൈര് 

തൈര് മുഖത്തു പുരട്ടി 15 മിനിറ്റിനു ശേഷം കഴുകിക്കളയാം. ചർമത്തിന്റെ നിറം വർദ്ധിക്കാനിതു സഹായിക്കും

വെള്ളരിക്ക

വെള്ളരിക്ക തൊലി കളഞ്ഞ് കനം കുറച്ച് വട്ടത്തില്‍ മുറിച്ച് കണ്ണിന് മുകളില്‍ വെക്കുക. കണ്ണിന് ചുറ്റുമുളള കറുപ്പ് മാറും. 

 കറ്റാര്‍വാഴ

കറ്റാര്‍വാഴയുടെ നീര് കരുവാളിപ്പ് ഉള്ള സ്ഥലങ്ങളില്‍ പുരട്ടുന്നത് ചര്‍മത്തിന്റെ സ്വാഭാവിക നിറം വീണ്ടെടുക്കാന്‍ സഹായിക്കും.


 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.