കുറിപ്പിനൊപ്പം നിഷയുടെ മാത്രമല്ല, മറ്റ് മക്കളുടെയും ഭര്‍ത്താവിന്റെയുമെല്ലാം ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട് സണ്ണി. ഇതില്‍ കുഞ്ഞുങ്ങള്‍ ചേര്‍ന്നുനില്‍ക്കുന്ന ചിത്രം ഏറെ ഹൃദ്യമായിരിക്കുന്നുവെന്നാണ് മിക്കവരും കമന്റായി രേഖപ്പെടുത്തുന്നത്

മകളുടെ പിറന്നാള്‍ ദിനത്തിന്റെ സന്തോഷം ആരാധകരുമായി പങ്കുവച്ച് പ്രമുഖ നടി സണ്ണി ലിയോണ്‍ ( Sunny Leone ). മൂത്ത മകള്‍ നിഷയുടെ ( Nisha Kaur Weber ) ആറാമത് പിറന്നാളായിരുന്നു ഇന്ന്. സോഷ്യല്‍ മീഡിയയിലൂടെ നിഷയുടെയും മറ്റ് രണ്ട് മക്കളുടെയുമടക്കം കുടുംബചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് സണ്ണി. 

2017ല്‍ മഹാരാഷ്ട്രയിലെ ലത്തൂരില്‍ നിന്ന് സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയേല്‍ വെബറും ചേര്‍ന്ന് ദത്തെടുത്തതാണ് നിഷയെ. രണ്ട് വയസ് മാത്രമായിരുന്നു അന്ന് നിഷയുടെ പ്രായം. 

ഇതിന് ശേഷം 2018ല്‍ ദമ്പതികള്‍ വാടക ഗര്‍ഭധാരണത്തിലൂടെ രണ്ട് ഇരട്ട ആണ്‍കുഞ്ഞുങ്ങളുടെയും മാതാപിതാക്കളായി. മക്കളുടെയെല്ലാം വിശേഷങ്ങള്‍ എപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ സണ്ണി പങ്കുവയ്ക്കാറുണ്ട്. മകളുടെ ഓരോ പിറന്നാള്‍ ദിനങ്ങളും പ്രത്യേകമായി ആഘോഷിക്കുകയും മകള്‍ക്കായി സോഷ്യല്‍ മീഡിയയില്‍ കുറിപ്പടക്കമുള്ള ആശംസയെഴുതുകയുമെല്ലാം ചെയ്യാറുണ്ട്. 

ഇക്കുറിയും പതിവ് തെറ്റിച്ചില്ല. മകള്‍ക്ക് ആറ് വയസ് തികഞ്ഞുവെന്ന് വിശ്വസിക്കാനാവുന്നില്ലെന്നും മകള്‍ മുതിര്‍ന്നുവെന്നും സണ്ണി എഴുതിയിരിക്കുന്നു. 

' എന്റെ കുട്ടിനിഷയ്ക്ക് ഹാപ്പി ബേര്‍ത്ത്‌ഡേ, നിനക്ക് ആറ് വയസ് തികഞ്ഞിരിക്കുന്നു ഇന്ന്. എനിക്ക് വിശ്വസിക്കാനാവുന്നില്ല. ഞാനും നിന്റെ പപ്പയും നിന്നെ ഒരുപാടൊരുപാട് സ്‌നേഹിക്കുന്നു. ഞങ്ങളുടെ ജീവിതത്തിന്റെ പ്രകാശമാണ് നീ. ലവ് യൂ മോളെ,...'- സണ്ണിയുടെ കുറിപ്പ്. 

View post on Instagram

കുറിപ്പിനൊപ്പം നിഷയുടെ മാത്രമല്ല, മറ്റ് മക്കളുടെയും ഭര്‍ത്താവിന്റെയുമെല്ലാം ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട് സണ്ണി. ഇതില്‍ കുഞ്ഞുങ്ങള്‍ ചേര്‍ന്നുനില്‍ക്കുന്ന ചിത്രം ഏറെ ഹൃദ്യമായിരിക്കുന്നുവെന്നാണ് മിക്കവരും കമന്റായി രേഖപ്പെടുത്തുന്നത്. എന്നും ഇവര്‍ക്കിടയില്‍ ഇതേ സ്‌നേഹം നിലനില്‍ക്കട്ടെയെന്നും നിഷയ്ക്കും കുടുംബത്തിനും മംഗളങ്ങള്‍ നേരുന്നുവെന്നും ആരാധകര്‍ കുറിച്ചിരിക്കുന്നു. 

Also Read:- 'ആഹാ മനോഹരം';സണ്ണി ലിയോണിന്റെ മുംബൈ വീട്ടില്‍ നിന്നുള്ള ചിത്രം