പോണ്‍ ഇന്‍ഡസ്ട്രിയില്‍ നിന്നും ബോളിവുഡില്‍ ഒരിടം കണ്ടെത്തുകയും വിമര്‍ശനങ്ങളെ കാറ്റില്‍പ്പറത്തി മുന്നേറിക്കൊണ്ടിരിക്കുകയും ചെയ്യുന്ന താരമാണ് സണ്ണി ലിയോണ്‍. ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറിന്റെയും മക്കളുടെയുമൊക്ക വിശേഷങ്ങള്‍ സണ്ണി ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. അതില്‍ മക്കളുടെ വിശേഷങ്ങള്‍ കുറച്ചധികം പങ്കുവയ്ക്കാറുണ്ട് എന്നും പറയാം. 

ഇപ്പോഴിതാ മകള്‍ നിഷയെക്കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് സണ്ണി. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ ദിവസമാണ് നിഷയെ മകളായി സണ്ണിയും  ഡാനിയേലും ഏറ്റെടുത്തത്. അതിന്റെ ആഘോഷ ചിത്രങ്ങൾ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചാണ് സണ്ണിയുടെ കുറിപ്പ്. 

 

"മൂന്ന് വർഷങ്ങള്‍ക്ക് മുന്‍പ് നീ ഞങ്ങളെ തിരഞ്ഞെടുത്തു...നിന്റെ അമ്മയും അച്ഛനുമായി. നിന്നെ സംരക്ഷിക്കാൻ നീ ഞങ്ങളെ വിശ്വസിച്ചു. എന്താണ് യഥാർഥ സ്നേഹമെന്ന് നീ ഞങ്ങള്‍ക്ക് കാണിച്ചു തന്നു. നിന്റെ മുഖത്ത് എന്റെ കണ്ണുകൾ പതിഞ്ഞ ആ നിമിഷം തന്നെ ഞാൻ ഉറപ്പിച്ചിരുന്നു... നീയാണ് എന്റെ മകള്‍ എന്ന്. ഇന്ന് നിന്നെ കാണുമ്പോൾ ഭാവിയിൽ കരുത്തയായ, സ്വതന്ത്രയായായ സ്ത്രീയായി നീ മാറുന്നത് എനിക്ക് കാണാം. ഈ വർഷം കഴിഞ്ഞാൽ നിനക്കൊരുപാട് ചോദ്യങ്ങൾ ഉണ്ടാകുമെന്നും എനിക്കറിയാം. പക്ഷേ എന്തിനും ഞാൻ നിന്നോടൊപ്പമുണ്ട്. എല്ലാം നമുക്ക് ഒരുമിച്ച് കണ്ടെത്താം. ഞാൻ നിന്നെ സ്നേഹിക്കുന്നു നിഷാ... നീയാണ് ഞങ്ങളുടെ ജീവിതത്തിലെ വെളിച്ചം. ഒപ്പം ഓരോ ദിവസത്തെയും ഞങ്ങളുടെ സന്തോഷത്തിന്റെ കാരണവും" - സണ്ണി കുറിച്ചു.

 

 

2011ല്‍ വിവാഹിതയായ സണ്ണിയും  ഡാനിയേല്‍ വെബ്ബറും 2017ലാണ് നിഷയെ ദത്തെടുത്തത്. അന്ന് 21 മാസമായിരുന്നു നിഷയുടെ പ്രായം. പിന്നീട് 2018ല്‍ വാടക ഗര്‍ഭധാരണത്തിലൂടെ ഇരുവര്‍ക്കും രണ്ട് ആണ്‍മക്കളും പിറന്നു. 

 
 
 
 
 
 
 
 
 
 
 
 
 

Nisha is so so pretty!! I’m a lucky mommy! With the sweetest heart!!!

A post shared by Sunny Leone (@sunnyleone) on Apr 25, 2020 at 11:43am PDT

 

നിഷ വന്ന ശേഷമാണ് തങ്ങളുടെ ജീവിതം മാറിമറിഞ്ഞതെന്ന് ഇരുവരും പലപ്പോഴും പറഞ്ഞിരുന്നു. ഒരിക്കല്‍ നിഷയോടൊപ്പമുള്ള വീഡിയോ പങ്കുവച്ച് സണ്ണി പറഞ്ഞ വാക്കുകള്‍ ഇങ്ങനെ: '' നിഷ എന്തൊരു സുന്ദരിയാണ്, ഞാന്‍ ഭാഗ്യവതിയായ അമ്മയാണ്''.  മാതൃദിനത്തിലും സണ്ണി മക്കള്‍ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ചിരുന്നു. 
 

 

Also Read: പ്രസവിക്കാതെ മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയായി; വൈകിയെങ്കിലും ആശംസകളുമായി സണ്ണി ലിയോണ്‍...