സമൂഹമാധ്യമങ്ങളിലൂടെ തന്‍റെ വർക്കൗട്ട് വീഡിയോകള്‍ സൂസന്‍ നിരന്തരം പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസവും സൂസൻ ഇൻസ്റ്റാഗ്രാമിലൂടെ ഒരു വർക്കൗട്ട് വീഡിയോ പങ്കുവച്ചിരുന്നു. 

ഇന്ന് പലരും ഫിറ്റ്‌നസിന്‍റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തവരാണ്. ബോളിവുഡ് നടന്‍ ഹൃത്വിക് റോഷന്‍റെ മുന്‍ ഭാര്യയും ഇന്‍റീരിയര്‍ ഡിസൈനറുമായ സൂസന്‍ ഖാനും അക്കൂട്ടത്തിലുണ്ട്. 

സമൂഹമാധ്യമങ്ങളിലൂടെ തന്‍റെ വർക്കൗട്ട് വീഡിയോകള്‍ സൂസന്‍ നിരന്തരം പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസവും സൂസൻ ഇൻസ്റ്റാഗ്രാമിലൂടെ ഒരു വർക്കൗട്ട് വീഡിയോ പങ്കുവച്ചിരുന്നു. വർക്കൗട്ട് നമ്മുക്ക് വലിയ പ്രചോദനം നൽകുകയും നമ്മളെ കൂടുതൽ ഉയരങ്ങളിലേയ്ക്ക് എത്തിക്കുകയും ചെയ്യും എന്ന കുറിപ്പോടെയാണ് താരം തന്റെ വർക്കൗട്ട് വീഡിയോ പങ്കുവച്ചത്. 

View post on Instagram

#tryingtostayconsistent #thejumpboxmorning #comeasuare എന്നിങ്ങനെയുള്ള ഹാഷ്ടാഗോടെയാണ് സൂസന്‍ വീഡിയോ പങ്കുവച്ചത്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്‍റുകളുമായി രംഗത്തെത്തിയത്. അക്കൂട്ടത്തില്‍ നടൻ അസ്ലാൻ ഗോനിയും കമന്‍റ് ചെയ്തു. അസ്ലാൻ ഗോനിയുമായി സൂസനുള്ള ബന്ധത്തെ കുറിച്ച് ഗോസിപ്പുകൾ സജീവമാകുന്നതിനിടെയാണ് താരത്തിന്‍റെ കമന്‍റ്. 

‘Space Girl’ എന്നാണ് അസ്ലൻ ഗോനി വീഡിയോയ്ക്ക് താഴെ കമന്‍റ് ചെയ്തത്. ഉടൻ തന്നെ സൂസന്റെ മറുപടിയും എത്തി. ശരിക്കും അങ്ങനെയാണെന്നാണ് സൂസന്‍ മറുപടി നല്‍കിയത്. 

Also Read: ബ്രൈഡല്‍ ലെഹങ്കയില്‍ പുഷ്അപ് ചെയ്യുന്ന യുവതി; വൈറലായി വീഡിയോ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona