അടുക്കളയുടെ മൂലയിൽ ചുരുണ്ടുകൂടിയിരിക്കുന്ന പെരുമ്പാമ്പിനെ കണ്ട് വീട്ടുകാർ ശരിക്കുമൊന്ന് ഞെട്ടി. അവർ വെറെയൊന്നും ആലോചിച്ചില്ല. ഉടൻ തന്നെ പാമ്പ് പിടിത്തക്കാരെ വിളിച്ചു. പാമ്പ് പിടിത്തക്കാർ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് സംഭവം ഇത് പെരുമ്പാമ്പ് അല്ലെന്ന് അവർക്ക് മനസിലായത്. 

സംഭവം ഒരു വമ്പൻ കൂൺ പൊട്ടിമുളച്ചതായിരുന്നു. ഒറ്റ നോട്ടത്തിൽ കാർപെറ്റ് പൈതൺ ഇനത്തിൽപ്പെട്ട പാമ്പാണെന്ന്  മാത്രമേ പറയുകയുള്ളൂ.  ഇത് കണ്ടമാത്രയിൽ ഭയന്നുപോയ കുടുംബം രണ്ടാമതൊന്ന് പരിശോധിക്കാൻ മുതിരാതെ പാമ്പുപിടുത്തക്കാരെ വിളിച്ചുവരുത്തുകയായിരുന്നു. 

പ്രദേശത്ത് അടുത്തിടെ നല്ല മഴ ലഭിച്ചിരുന്നു. അതിനെ തുടർന്നാണ് വമ്പൻ കൂൺ ഉണ്ടായത്.  പെരുമ്പാമ്പ് ആണെന്നു തോന്നുന്ന തരത്തിലാണ് കൂണിന്റെ രൂപമെന്ന് പാമ്പിനെ പിടിക്കാനെത്തിയവർ വ്യക്തമാക്കി. 

ഇത്തരമൊരു സംഭവം ആദ്യമായിട്ട് അല്ലെന്നും അവർ പറഞ്ഞു. എന്തായാലും കൂണിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലായി കഴിഞ്ഞു. ഇളം തവിട്ടും കറുപ്പും നിറങ്ങൾ ഇടകലർന്ന് ചെറിയ വരകളോടു കൂടിയ കൂൺ ഒറ്റനോട്ടത്തിൽ കണ്ടാൽ ശരിക്കും പെരുമ്പാമ്പാണെന്നേ തോന്നുകയുള്ളൂ എന്നാണ് ചിത്രത്തിന് ലഭിക്കുന്ന ചില കമന്റുകൾ.  

സര്‍ജറിയുടെ പാടുകള്‍; ചിത്രങ്ങള്‍ പങ്കുവച്ച് തപ്‌സി പന്നു