കഠിനപ്രയത്നംകൊണ്ട് ബോളിവുഡിലെ മുൻനിര നായികമാരിലേയ്ക്ക് വളർന്ന താരമാണ് കത്രീന. ഇപ്പോഴിതാ ഫിറ്റ്‌നസ് ടിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് കത്രീന. 

ഫിറ്റ്‌നസിന്‍റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തവരാണ് മിക്ക താരങ്ങളും. പ്രത്യേകിച്ച് ബോളിവുഡ് നടിമാര്‍. കത്രീന കൈഫും അക്കൂട്ടത്തിലുണ്ട്. കഠിനപ്രയത്നംകൊണ്ട് ബോളിവുഡിലെ മുൻനിര നായികമാരിലേയ്ക്ക് വളർന്ന താരമാണ് കത്രീന. 37-ാം വയസ്സിലും 20കാരിയുടെ ചുറുചുറുക്കാണ് താരത്തിന്. 

ഇപ്പോഴിതാ ഫിറ്റ്‌നസ് ടിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് കത്രീന. ഇന്‍സ്റ്റഗ്രാമിലൂടെയാണ് കത്രീന തന്‍റെ ഫിറ്റ്‌നസ് രഹസ്യം വ്യക്തമാക്കിയത്. ''കഴിക്കുക, ഉറങ്ങുക, പരിശീലനം ചെയ്യുക, ഇവയെല്ലാം തന്നെ ആവര്‍ത്തിക്കുക'' - എന്നതാണ് ഫിറ്റ് ആയിരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായുള്ള കത്രീനയുടെ ടിപ്പ്. 

View post on Instagram

ഫിറ്റ്‌നസിന്‍റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത കത്രീന മുന്‍പും തന്റെ വ്യായാമത്തെയും ആരോഗ്യകരമായ ജീവിതശൈലിയെയും കുറിച്ച് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചിരുന്നു. തന്‍റെ വർക്കൗട്ട് വീഡിയോകളും താരം നിരന്തരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. വർക്കൗട്ടിനോടൊപ്പം കൃത്യമായ ഡയറ്റും കത്രീന പിന്തുടരുന്നുണ്ട്.

Also Read: 'റെഡ് ബ്യൂട്ടി'; ഒന്നര ലക്ഷത്തിന്‍റെ വസ്ത്രത്തിൽ തിളങ്ങി മലൈക അറോറ...