Asianet News MalayalamAsianet News Malayalam

കൊള്ളാം, നല്ല ഭം​ഗിയുള്ള ബാ​ഗ്; വില കേട്ടാൽ ശരിക്കുമൊന്ന് ഞെട്ടും

ഈ ആഡംബര ബാഗിന്റെ വില എത്രയാണെന്നോ... 52 കോടി രൂപ. ചീങ്കണ്ണിയുടെ തോൽ ഉപയോ​ഗിച്ചാണ് ഈ ബാഗിന്റെ നിർമാണം. ബാഗിന്റെ ഉൾവശം മിനുസമായ കമ്പളി കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. പത്ത് വൈറ്റ് ഗോള്‍ഡ് പൂമ്പാറ്റകളെയാണ് ബാഗിന്റെ പുറത്ത് അലങ്കാരത്തിനായി പതിപ്പിച്ചിരിക്കുന്നത്.

The handbag is made of alligator skin and is designed with diamonds and rare gems
Author
Trivandrum, First Published Nov 28, 2020, 6:43 PM IST

ഈ ബാ​ഗിന് ചില പ്രത്യേകതകളുണ്ട്. വിലയും കേട്ടാൽ ശരിക്കുമൊന്ന് നിങ്ങൾ ഞെട്ടും. ലോകത്തിലെ ഏറ്റവും വില പിടിപ്പുള്ള ഹാന്‍ഡ് ബാഗാണ് ഇത്. ബൊവാറിനി മിലനെസി എന്ന ഇറ്റാലിയന്‍ ബാഗ് നിര്‍മാതാക്കളാണ് ഈ വില പിടിപ്പുള്ള ബാഗിന്റെ നിര്‍മാതാക്കള്‍. 

ഈ ആഡംബര ബാഗിന്റെ വില എത്രയാണെന്നോ... 52 കോടി രൂപ. ചീങ്കണ്ണിയുടെ തോൽ ഉപയോ​ഗിച്ചാണ് ഈ ബാഗിന്റെ നിർമാണം. ബാഗിന്റെ ഉൾവശം മിനുസമായ കമ്പളി കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. പത്ത് വൈറ്റ് ഗോള്‍ഡ് പൂമ്പാറ്റകളെയാണ് ബാഗിന്റെ പുറത്ത് അലങ്കാരത്തിനായി പതിപ്പിച്ചിരിക്കുന്നത്.

ഇതില്‍ നാല് പൂമ്പാറ്റകള്‍ക്കുള്ളില്‍ വജ്രങ്ങളാണ് ഘടിപ്പിച്ചിരിക്കുന്നത്. മൂന്ന് പൂമ്പാറ്റകളില്‍ ഇന്ദ്രനീലക്കല്ലുകളാണുള്ളത്. ശേഷിക്കുന്ന മൂന്നെണ്ണത്തില്‍ അപൂര്‍വത നിറഞ്ഞ കല്ലുകളുമാണ് ഉപയോഗിച്ചിരിക്കുന്നത്. ബാഗില്‍ ഉപയോഗിച്ചിരിക്കുന്ന വജ്രമടക്കമുള്ളവ 130 കാരറ്റാണ്.

സമുദ്രത്തിന്റെ നിറങ്ങളെ അടിസ്ഥാനമാക്കിയാണ് വില പിടിപ്പുള്ള കല്ലുകള്‍ തീരുമാനിച്ചത്. കമ്പിളിയടക്കമുള്ള വിലപിടിച്ച വസ്തുക്കള്‍ ഉപയോഗിച്ചാണ് ബാഗിന്റെ ഉള്‍വശം നിര്‍മിച്ചത്.  ഈ മോഡലിലെ വെറും മൂന്ന് ബാഗുകൾ മാത്രമേ കമ്പനി നിർമിക്കുന്നുള്ളു. 

തന്റെ പിതാവിന്റെ ഓര്‍മയ്ക്കായാണ് ഈ അപൂര്‍വ ഹാന്‍ഡ് ബാഗ് നിര്‍മിച്ചതെന്ന് ബൊവാറിനി മിലനെസി കമ്പനിയുടെ സഹ സ്ഥാപകനായ മറ്റിയോ റൊഡോള്‍ഫോ മിലനെസി വ്യക്തമാക്കി.

'പണി പാളി'; എളുപ്പത്തിൽ നൂഡിൽസ് ഉണ്ടാക്കാൻ നോക്കിയതാണ്, പിന്നീട് സംഭവിച്ചത്; ചിത്രം വൈറല്‍

 

Follow Us:
Download App:
  • android
  • ios