ഓരോ പുതിയ വർഷത്തെയും ഏറെ പ്രതീക്ഷയോടെയാണ് നാം വരവേൽക്കുന്നത്. 2020നെയും അങ്ങനെ തന്നെയായിരുന്നു. എന്നാൽ അടുത്ത കാലത്തൊന്നും ലോകം കാണാത്ത ഒരു മഹാവിപത്തിനെയാണ് 2020 വർഷം സമ്മാനിച്ചത്. 2019ന്‍റെ അവസാനം ചൈനയിൽ കൊറോണ വൈറസ് മഹാമാരി റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിലും 2020ലാണ് അത് ലോകം മുഴുവൻ വ്യാപിച്ച് തുടങ്ങിയത്. 

എന്തായാലും 2020 എങ്ങനെയുണ്ടെന്ന് ആരോടും ചോദിക്കേണ്ട കാര്യമില്ല. ഈ വർഷത്തിന്റെ കഷ്ടപ്പാടുകൾ വളരെ രസകരമായി അവതരിപ്പിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. നിത്യജീവിതത്തിൽ നാം അനുഭവിക്കാറുള്ള ചെറിയ ചില അബദ്ധങ്ങള്‍ രസകരമായി കൂട്ടിച്ചേർത്താണ് വീഡിയോയിൽ 2020 എന്ന വർഷത്തെ വിവരിക്കുന്നത്.

 

 

ഐഎഎസ് ഉദ്യോഗസ്ഥനായ നിതിൻ സംഗ്വാൻ ആണ് ഒരു മിനിറ്റ് 6 സെക്കന്റ് ദൈർഘ്യമുള്ള ഈ വീഡിയോ തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. മുട്ട പൊട്ടിച്ചു ചട്ടിയിൽ ഒഴിക്കുമ്പോൾ മഞ്ഞക്കരു പൊട്ടുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. പിന്നീട് പുസ്തകത്തിലെ ഒരു പേജ് കീറിയെടുക്കുമ്പോൾ തെറ്റായ രീതിയിൽ മുറിഞ്ഞു വരുന്നതും, റോക്കറ്റ് പടക്കത്തിന് തീ കൊളുത്തിയിട്ട് അത് കെട്ടു പോകുന്നതും, ബ്രെഷിൽ തേച്ച പേസ്റ്റ് താഴെ വീഴുന്നതുമടക്കം നിതജീവിതത്തിൽ നമുക്ക് പറ്റുന്ന അമളികളാണ് 2020നെ വിശേഷിപ്പിക്കാനായി വീഡിയോയില്‍ അവതരിപ്പിക്കുന്നത്. 

Also Read: 93-ാം പിറന്നാളിൽ തകർപ്പൻ ചുവടുമായൊരു മുത്തശ്ശി; വീഡിയോ വൈറല്‍...