പൂച്ചകള്‍  ഇന്‍സ്റ്റഗ്രാമില്‍ വലിയ താരങ്ങളാണ്. എന്നാല്‍ ഈ പൂച്ച അവരെക്കാള്‍ സൂപ്പര്‍സ്റ്റാറാണെന്ന് തന്നെ പറയാം. ആളുകള്‍ക്ക് പൂച്ചകളുടെ രസകരമായ വീഡിയോകളും ചിത്രങ്ങളും കാണാന്‍ അത്രയധികം ഇഷ്ടമാണ്. ഇവിടെയാരു പൂച്ച സ്റ്റാറാകുന്നതിനുളള കാരണം മറ്റൊന്നുമല്ല, ഈ പൂച്ചയ്ക്ക് 600 ജോഡി സണ്‍ഗ്ലാസുകളുണ്ട്. ഇവിടെ ഒരു മനുഷ്യന് ഒന്നോ രണ്ടോ സണ്‍ഗ്ലാസുകള്‍ ഉണ്ടായാലായി എന്നാണ് ഈ പൂച്ചയുടെ ചിത്രങ്ങള്‍ കണ്ടുള്ള ആളുകളുടെ കമന്‍റ്. 

'സണ്‍ഗ്ലാസ് ക്യാറ്റ് 'എന്നാണ് അമേരിക്കയിലെ ഈ പൂച്ച അറിയപ്പെടുന്നത്. ഏഴ് ലക്ഷം ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സ് ഇതിന് ഉണ്ട്. കണ്ണില്‍ പൊടിയടിക്കാതെ ഇരിക്കാനാണ് ഇവ ധരിക്കുന്നത് എന്നാണ് പൂച്ചയുടെ ഉടമയായ കരണ്‍ പറയുന്നത്. സണ്‍ഗ്ലാസുകള്‍ വെച്ച് നല്ല സ്റ്റൈലായി നില്‍ക്കുന്ന നിരവധി ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമില്‍ കാണാം.