ബാക്ക്‌ ഫ്‌ളിപ്‌സ് അഥവാ കരണംമറിയല്‍ അസാധാരണ മെയ്‌വഴക്കമുള്ളവര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഒന്നാണ്. പ്രശസ്ത നര്‍ത്തകിയായ രുക്മിണി വിജയകുമാര്‍ ബാക്ക്‌ ഫ്‌ളിപ്‌സ് ചെയ്യുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

സാരി ഉടുത്താണ് രുക്മിണി ഇവിടെ കരണംമറിയുന്നത്. രുക്മിണി തന്നെയാണ് വീഡിയോ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ചുവടുകളൊന്നും പിഴയ്ക്കാതെ തലകുത്തി മറിയുന്ന രുക്മിണിയെ ആണ് വീഡിയോയില്‍ കാണുന്നത്. 

'സാരിയിലും നമ്മുക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍' എന്നാണ് രുക്മിണി വീഡിയോയ്ക്ക് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. വീഡിയോ വൈറലായതോടെ പ്രതികരണങ്ങളുമായി ആളുകളും രംഗത്തെത്തി. 'മനോഹരം' എന്നാണ് വീഡിയോ കണ്ട ആളുകളുടെ പ്രതികരണം. 

 

Also Read: ഓട്ടോ ഡ്രൈവറുടെ മനോഹര നൃത്തം; സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി വീഡിയോ...