ദിവസം കഴിയുംതോറും ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം കൂടിവരുന്നു. കാരണം തടി പല തരത്തിലുളള ആരോഗ്യ പ്രശ്നങ്ങളാണ് ഇന്ന് സൃഷ്ടിക്കുന്നത്. തടി കുറയ്ക്കാനായി പല വഴികള്‍ തിരയുന്നവരുമുണ്ട്. എന്നാല്‍ 29കാരനായ ഷിഖര്‍ ഷാ തെരഞ്ഞെടുത്തത് പഴയരീതിയാണ്. വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണം മാത്രം കഴിച്ചും ഒരു മണിക്കൂര്‍ വര്‍ക്കൌട്ട് ചെയ്തും തടി കുറച്ച ഷിഖര്‍ തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും മാതൃകയാണ്. 

ഷിഖറിന്‍റെ  ശരീരഭാരം 130 കിലോയായിരുന്നു.   തന്‍റെ ഈ അമിതഭാരം ഷിഖറിനെ വല്ലാതെ അലട്ടിയിരുന്നു. അങ്ങനെയാണ് ശരീരഭാരം കുറയ്ക്കാന്‍ തീരുമാനിച്ചത്. ഏഴ് മാസം കൊണ്ട് ശിഖര്‍ കുറച്ചത് 30 കിലോയാണ്. 

ശരീരഭാരം കുറയ്ക്കാൻ ശിഖര്‍ ചെയ്ത് വന്ന ഡയറ്റ് പ്ലാൻ ഇതാണ്...

ബ്രേക്ക്ഫാസ്റ്റ്...

രണ്ട് ചപ്പാത്തിയും ഒരു കപ്പ് ചായയുമായിരുന്നു ശിഖറിന്‍റെ പ്രഭാത ഭക്ഷണം. 

ഉച്ചഭക്ഷണം...

അഞ്ച് ചപ്പാത്തി, പച്ചക്കറി സാലഡ് അല്ലെങ്കില്‍ പച്ചക്കറി കൊണ്ടുളള അവിയല്‍, ഉരുളക്കിഴങ്ങ് അവിച്ചത്, സാലഡ് പിന്നെ തൈരും. 

രാത്രിഭക്ഷണം... 

ദോശ, പനീര്‍ പറാത്ത, ഉപ്പുമാവ് - ഇവയില്‍ എന്തെങ്കിലും ആയിരിക്കും രാത്രി കഴിക്കുന്നത്. 

വ്യായാമം...

ദിവസവും ഒരു മണിക്കൂര്‍ നടക്കുകയും/ ഓടുകയും ചെയ്യും. വ്യായാമം ചെയ്യുന്നതിന് മുന്‍പ് തേങ്ങാവെള്ളം  കുടിക്കും. വ്യായാമം ചെയ്തതിന് ശേഷം ഒരു ഗ്ലാസ് പാലും കുടിക്കും.