അമിതവണ്ണം കാരണമുളള ആരോഗ്യപ്രശ്നങ്ങള്‍ ഇന്ന് കൂടിയിട്ടുണ്ട്. തടി കുറയ്ക്കാനായി പല വഴികള്‍ തിരയുന്നവരുടെ എണ്ണവും കൂടി. ഇവിടെയൊരു ബിസിനസ്സുകാരന്‍ ആറ് മാസം കൊണ്ട് കുറച്ചത് 20 കിലോയാണ്. ആറുമാസം മുന്‍പ് 37കാരനായ  ജിതേന്ദ്രയുടെ ഭാരം 103 കിലോയായിരുന്നു. തന്‍റെ ഈ അമിതഭാരം  ജിതേന്ദ്രയെ വല്ലാതെ അലട്ടിയിരുന്നു. 103 ആണ് തന്‍റെ ഭാരം എന്ന് ആദ്യം  ജിതേന്ദ്രയ്ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.  അങ്ങനെയാണ് ശരീരഭാരം കുറയ്ക്കാന്‍ തീരുമാനിച്ചത്. 

ശരീരഭാരം കുറയ്ക്കാൻ ജിതേന്ദ്ര ചെയ്ത് വന്ന ഡയറ്റ് പ്ലാൻ ഇതാണ്...

ബ്രേക്ക്ഫാസ്റ്റ്...

പ്രഭാതഭക്ഷണം താന്‍ കഴിക്കില്ലായിരുന്നു. പകരം നാരങ്ങയും തേനും ചേര്‍ത്ത വെള്ളമായിരുന്നു രാവിലെ കുടിക്കുന്നത്. പിന്നെ ഒരു കപ്പ് കോഫിയും കുടിക്കും. പിന്നെ ഒരു ഏത്തപഴവും കഴിക്കും. 

ഉച്ചയ്ക്ക്...

ഉച്ചയ്ക്ക് മുട്ടയുടെ വെളള മൂന്ന്, ഒപ്പം ചോറും എന്തെങ്കിലും കറിയും. എല്ലാം മിതമായ അളവില്‍ മാത്രം. 

അത്താഴം...

രാത്രി ഗ്രിള്‍ഡ് ചിക്കനും സാലഡുമാണ് ഭക്ഷണം. രാത്രിത്തെ ഭക്ഷണം ഏഴ് മണിക്ക് മുന്‍പ് കഴിക്കും. 

മറ്റ് ശീലങ്ങള്‍...

ആഴ്ചയില്‍ ഒരു ദിവസം ചിക്കന്‍ ബിരിയാണി കഴിക്കും. എല്ലാ ദിവസവും വ്യായാമം ചെയ്യും. അഞ്ച് ദിവസം ജിമ്മില്‍ പോകും. രണ്ട് ദിവസം ബാഡ്മിന്‍റണ്‍ കളിക്കും. ബാഡ്മിന്‍റണ്‍ കളിക്കുന്നതാണ് തന്‍റെ ശരീരഭാരം കുറയ്ക്കാന്‍ ഏറെ സഹായിച്ചത്.