പറക്കുന്ന പാമ്പ് എന്ന രീതിയില്‍ പ്രചരിക്കുന്ന ചില ചിത്രങ്ങള്‍ക്ക് പിന്നിലെ യാഥാര്‍ത്ഥ്യമാണ് പങ്കുവയ്ക്കുന്നത്. സെക്കൻഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ളൊരു വീഡിയോയില്‍ നിന്നാണ് ഈ ചിത്രങ്ങള്‍ വന്നിരിക്കുന്നത്. 

നിത്യവും സോഷ്യല്‍ മീഡിയയിലൂടെ വ്യത്യസ്തമായ എത്രയോ ചിത്രങ്ങളും വീഡിയോകളും നാം കാണാറുണ്ട്. ഇവയില്‍ പലതും പക്ഷേ അപൂര്‍ണമായ വിവരങ്ങളോ വ്യാജമായ വിവരങ്ങളോ എല്ലാമായിരിക്കും. ഇവയുടെയെല്ലാം നിജസ്ഥിതി മനസിലാക്കുക പലപ്പോഴും ഏറെ പ്രയാസകരമാണ്. 

ഇപ്പോഴിതാ പറക്കുന്ന പാമ്പ് എന്ന രീതിയില്‍ പ്രചരിക്കുന്ന ചില ചിത്രങ്ങള്‍ക്ക് പിന്നിലെ യാഥാര്‍ത്ഥ്യമാണ് പങ്കുവയ്ക്കുന്നത്. സെക്കൻഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ളൊരു വീഡിയോയില്‍ നിന്നാണ് ഈ ചിത്രങ്ങള്‍ വന്നിരിക്കുന്നത്. 

ഓസ്ട്രേലിയയില്‍ നിന്നുള്ളതാണ് വീഡിയോ. ഒരു വീടിന്‍റെ മേല്‍ക്കൂരയില്‍ നിന്ന് താഴേക്ക് ചാടുന്ന പാമ്പിനെയാണ് വീഡിയോയില്‍ കാണുന്നത്. വീഡിയോ വ്യാജമല്ലെന്ന് തന്നെയാണ് അറിയുവാൻ സാധിക്കുന്നത്. സാധാരണഗതിയില്‍ പാമ്പുകള്‍ ഇങ്ങനെ വലിയ ഉയരങ്ങളില്‍ നിന്ന് ചാടുന്നത് കാണാൻ സാധിക്കാറില്ലെന്നും എന്നാല്‍ ഓസ്ട്രേലിയയില്‍ നിലവില്‍ പാമ്പുകളുടെ ശല്യം കൂടിയിരിക്കുന്ന സാഹചര്യത്തില്‍ ഇങ്ങനെയുള്ള കാഴ്ചകളും നമുക്ക് കാണാൻ സാധിക്കുമെന്നാണ് ഓസ്ട്രേലിയയില്‍ നിന്നുള്ള പ്രൊഫഷണല്‍ സ്നേക്ക് കാച്ചര്‍ ലിസ വാൻ ഗെല്‍ഡര്‍ പറയുന്നത്. 

ഇന്നും ഓസ്ട്രേലിയയില്‍ നിന്ന് പാമ്പ് കടിച്ച് മരണം സംഭവിച്ചിട്ടുള്ള റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. അടുത്തിടെയായി ഓസ്ട്രേലിയയില്‍ പ്രത്യേകിച്ചും ക്വീൻസ്ലാൻഡില്‍ പാമ്പുകളെ കൊണ്ടുള്ള ശല്യം വര്‍ധിച്ചിട്ടുണ്ട്. ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോ പങ്കുവച്ചുകൊണ്ട് ലിസയും സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം തന്നെയാണ് അറിയിക്കുന്നത്. ഒരുപക്ഷേ എന്തെങ്കിലും തരത്തിലുള്ള ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാനായിരിക്കാം പാമ്പ് ഇങ്ങനെ ചെയ്തതെന്നും അല്ലെങ്കില്‍ ഇത് അത്ര സാധാരണമായി ഇവ ചെയ്യുന്നതല്ലെന്നും ലിസ പറയുന്നു.

വീടിന്‍റെ മേല്‍ക്കൂരയില്‍ നിന്ന് താഴേക്ക് പറന്നിറങ്ങും വിധത്തില്‍ ചാടുകയാണ് പാമ്പ്. ഇത് താഴെയെത്തിയ ശേഷം യാതൊരു പ്രശ്നവുമില്ലാതെ മുന്നോട്ട് ഇഴഞ്ഞുപോകുന്നതും ചെറുവീഡിയോയില്‍ കാണാം. വീഡിയോയില്‍ പാമ്പ് ചാടിയതിന് ശേഷമുള്ള സെക്കൻഡുകള്‍ സ്ക്രീൻ ഷോട്ടെടുത്ത ശേഷം പറക്കുന്ന പാമ്പ് എന്ന രീതിയില്‍ പ്രചരിപ്പിക്കുകയാണ് ചിലര്‍. 

വീഡിയോ കണ്ടുനോക്കൂ...

Watch The Chilling Moment Snake Expertly Jumps From A Roof Before Slithering Away Unfazed

Also Read:- പ്രിന്‍ററിനകത്ത് ഒളിച്ചിരുന്ന് വിഷപ്പാമ്പ്; വീഡിയോ