Asianet News MalayalamAsianet News Malayalam

ചിത്രങ്ങളില്‍ 'ഒരേ ആകാശവും ഒരേ മേഘവും'; ട്രാവല്‍ ബ്ലോഗറെ പരിഹസിച്ച് ഫോളോവേഴ്സ്

'എവിടെ പോയാലും പ്രശ്നമല്ല, മേഘങ്ങള്‍ നിങ്ങളെ പിന്തുടരും' എന്ന കുറിപ്പോടെയാണ് സന്‍റിലിഷി ആ കണ്ടെത്തല്‍ ട്വീറ്റ് ചെയ്തത്.

This Odd Detail Gave Away Instagrammer's Photoshop Fail
Author
Argentina, First Published Aug 29, 2019, 4:57 PM IST

ദില്ലി: യാത്രകളില്‍ താത്പര്യമുള്ള നിരവധി പേര്‍ ഇന്‍സ്റ്റഗ്രാമില്‍ തങ്ങളുടേതായൊരു ഇടം കണ്ടെത്തി ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നവരാണ്. പോകുന്നിടങ്ങളെല്ലാം മറ്റുള്ളവര്‍ക്കുകൂടി പരിചയപ്പെടുത്തുന്ന ഇന്‍സ്റ്റാ ട്രാവല്‍ ബ്ലോഗേര്‍സില്‍ ഒരാളായ ടുപി സരാവിയയ്ക്ക് പറ്റിയ അമളിയാണ് ഇപ്പോള്‍ ഇന്‍റര്‍നെറ്റില്‍ തരംഗം. അര്‍ജന്‍റീനയില്‍ നിന്നുള്ള ബ്ലോഗറാണ് ടുപി. ടുപിയുടെ ചിത്രങ്ങളിലെല്ലാം ഒരേ കാര്യം ആവര്‍ത്തിക്കുന്നുവെന്നാണ് ഫോളോവേഴ്സില്‍ ഒരാള്‍ കണ്ടെത്തിയിരിക്കുന്നത്. 

എവിടെ പോയാലും പ്രശ്നമല്ല, മേഘങ്ങള്‍ നിങ്ങളെ പിന്തുടരും എന്ന കുറിപ്പോടെയാണ് സന്‍റിലിഷി ആ കണ്ടെത്തല്‍ ട്വീറ്റ് ചെയ്തത്. ടുപി ബാലിയിലാവട്ടേ, തായ്ലന്‍റിലാവട്ടേ, ഇനി ഇറ്റലിയിലാവട്ടെ എവിടെയായാലും ചിത്രങ്ങളിലുള്ള മേഘങ്ങള്‍ ഒന്നാണെന്നായിരുന്നു ആ കണ്ടെത്തല്‍. 

മറ്റുചിത്രങ്ങളിലെ മേഘങ്ങളും സമാനമാണെന്ന് വെറെ ഒരു ഫോളേവര്‍ കണ്ടെത്തി. മിക്കവരും ഫോട്ടോഷോപ്പ് ദുരന്തമെന്നാണ് ഇതിനെ വിളിച്ചത്. ചിലര്‍ പരിഹസിച്ചു. മറ്റുചിലര്‍ തങ്ങളെ ഇത്രയും നാള്‍ പറ്റിക്കുകയായിരുന്നുവെന്ന് ദേഷ്യപ്പെട്ടു. 

ഡിജിറ്റല്‍ ലോകത്തിനും യഥാര്‍ത്ഥ ലോകത്തിനും രാത്രിയും പകലുമുണ്ടെന്ന് ചിലര്‍ പറഞ്ഞു. ചിലപ്പോള്‍ അവളുടെ പ്രിയപ്പെട്ട മേഘങ്ങളായിരിക്കുമെന്ന് ചിലര്‍ പരിഹസിച്ചു.  തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഇതോടെ ടുപി പ്രൈവറ്റാക്കി. എടുക്കുന്ന ചിത്രങ്ങളുടെ  കോംപോസിഷന്‍ ക്വിക് ഷോട്ട് എന്ന ആപ്ലിക്കേഷന്‍റെ സഹായത്തോടെ ശരിയാക്കാറുണ്ട്. അതിലിങ്ങനെ ഒന്ന് സംഭവിക്കുമെന്ന് അറിയില്ലായിരുന്നുവെന്ന് ടുപി ഒടുവില്‍ പ്രതികരിച്ചു. 
 

Follow Us:
Download App:
  • android
  • ios