'നൗദിസ്' എന്ന ട്വിറ്റര്‍ പേജിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ടിക് ടോക്കില്‍ 8 മില്യണ്‍ വ്യൂസ് നേടിയ വീഡിയോ ആണിതെന്നും ക്യാപ്ഷനില്‍ പറയുന്നു. 

ഒട്ടേറെ വീഡിയോകളാണ് ദിവസവും സാമൂഹിക മാധ്യമത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ചിലതൊക്കെ കണ്ടാല്‍ ഞെട്ടല്‍ അല്ലാതെ മറ്റൊന്നും തോന്നില്ല. ഇവിടെയിതാ ഒരു അച്ഛന്‍ മകന്‍റെ തലമുടി മുറിക്കുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുന്നത്. കത്രികയോ റേസറോ ഉപയോഗിച്ചല്ല, മറിച്ച് അടുക്കളയിലെ ഒരു സ്പൂണ്‍ ഉപയോഗിച്ചാണ് ഇവിടെ ഈ അച്ഛന്‍ മകന്‍റെ തലമുടി മുറിക്കുന്നത്. 

'നൗദിസ്' എന്ന ട്വിറ്റര്‍ പേജിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ടിക് ടോക്കില്‍ 8 മില്യണ്‍ വ്യൂസ് നേടിയ വീഡിയോ ആണിതെന്നും ക്യാപ്ഷനില്‍ പറയുന്നു. 

കൈയിലുള്ള ഏക ഉപകരണമായ സ്പൂണ്‍ ക്യാമറയ്ക്ക് മുമ്പില്‍ കാണിച്ചതിന് ശേഷം ആണ് ഇയാള്‍ മകന്‍റെ തലമുടി മുറിക്കുന്നത്. മകനെ ക്യാമറയ്ക്ക് മുന്നില്‍ ഇരുത്തി സ്പൂണിന്റെ അഗ്രഭാഗം ഉപയോഗിച്ചാണ് മുടി വെട്ടുന്നത്. ഇതു കണ്ടാല്‍ ഇത് യാഥാര്‍ഥ്യമാണോ എന്ന് വരെ സംശയം തോന്നിയേക്കാം.

Scroll to load tweet…

ടൈം ലാപ്സ് വീഡിയോ ആയാണ് ഇയാള്‍ ഇത് ചിത്രീകരിച്ചിരിക്കുന്നത്. വീഡിയോയില്‍ ഉടനീളം ചിരിച്ചുകൊണ്ടിരിക്കുന്ന മകനെയും കാണാം. എന്തായാലും ഈ വീഡിയോക്ക് താഴെ ഇത് സത്യമാണോ എന്ന തരത്തില്‍‌ നിരവധി കമന്റുകള്‍ ആണ് വരുന്നത്. സ്പൂണിന് ഇത്രയും മൂര്‍ച്ചയുണ്ടോ എന്നാണ് പലരും ചോദിക്കുന്നത്. സ്പൂണിന്റെ അറ്റം മൂര്‍ച്ചയുള്ളതാണ് എന്നാണ് ഒരാളുടെ കമന്റ്. ഇതിന് പിന്നില്‍ നമ്മുക്ക് ആര്‍ക്കും പിടികിട്ടാത്ത എന്തെങ്കിലും തന്ത്രമുണ്ടോ എന്നും ആളുകള്‍ ചോദിക്കുന്നുണ്ട്.

Also Read: 'ഏഷ്യന്‍ നാച്ചോസ്'എന്ന പേരില്‍ വിറ്റത് പപ്പടം; റെസ്റ്റോറെന്‍റിനെതിരെ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ