വെള്ളം നിറച്ച വലിയ പാത്രത്തിൽ കിടക്കുന്ന ഒരു കടുവയുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. കർണാടകയിലെ കുടകിൽ നിന്നുള്ളതാണ് രസകരമായ ഈ ദൃശ്യം.

മുന്‍കേന്ദ്ര പരിസ്ഥിതി വനം വകുപ്പ് മന്ത്രിയും രാജ്യസഭാംഗവുമായ ജയറാം രമേശാണ് ഈ വീഡിയോ തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. കുടകിലുള്ള ഒരു വീടിന്റെ പിന്നിലിരിക്കുന്ന വലിയ പാത്രത്തിനു സമീപം കടുവ എത്തുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. 

 

വെള്ളം നിറച്ച പാത്രത്തിന് ചുറ്റും ഒന്ന് നടന്ന് പരിശോധിച്ചശേഷം ആരുമില്ലെന്ന് ഉറപ്പുവരുത്തിയിട്ട് അതിനുള്ളിലേയ്ക്ക് കയറുകയായിരുന്നു കടുവ. ശരീരം പാത്രത്തിനുള്ളിലേക്ക് കടത്തി മുൻകാലുകളും തലയും ഉയർത്തിവച്ചായിരുന്നു കടുവയുടെ കിടപ്പ്. വീഡിയോ വൈറലായതോടെ നിരവധി പേര്‍ കമന്‍റുകളുമായി രംഗത്തെത്തുകയും ചെയ്തു. 

Also Read: ദാഹമകറ്റാന്‍ തടാകത്തിൽ എത്തിയ ചീറ്റയെ ആക്രമിച്ച് മുതല; വൈറലായി വീഡിയോ...