Asianet News MalayalamAsianet News Malayalam

'വിര്‍ജിന്‍' ആണോ എന്ന് ചോദ്യം; രസകരമായ മറുപടിയുമായി ബോളിവുഡ് താരം ടൈഗര്‍

താന്‍ നേരിട്ട ബോഡി ഷെയിമിംഗിനെ കുറിച്ചും അതിനെ എങ്ങനെയാണ് അതിജീവിച്ചത് എന്നുമെല്ലാം ടൈഗര്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്. ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ താരത്തോട് ആരാധകര്‍ ചോദിച്ചിട്ടുള്ള ചോദ്യങ്ങളില്‍ ചിലത് അര്‍ബാസ് ഖാന്‍ നേരിട്ട് ചോദിക്കുകയായിരുന്നു. ഇക്കൂട്ടത്തില്‍ താങ്കള്‍ 'വിര്‍ജിന്‍' ആണോ എന്നും അര്‍ബാസ് ചോദിച്ചു

tiger shroffs funny reply to question are you a virgin
Author
Mumbai, First Published Aug 4, 2021, 11:36 PM IST

സിനിമാതാരങ്ങള്‍ സോഷ്യല്‍ മീഡിയയിലും മറ്റുമായി വ്യക്തിജീവിതത്തെ സംബന്ധിക്കുന്ന പല ചോദ്യങ്ങളും നേരിടാറുണ്ട്. ഔചിത്യമില്ലാത്ത ഇത്തരം ചോദ്യങ്ങളെ താരങ്ങള്‍ പലപ്പോഴും നേരിടാറ്, ചിരി കൊണ്ടോ രസകരമായ മറുപടികള്‍ കൊണ്ടോ ആണ്. ഇത്തരം മറുപടികളാകട്ടെ വീണ്ടും വാര്‍ത്തകളില്‍ വലിയ ഇടം പിടിക്കാറുമുണ്ട്. 

സമാനമായി, ബോളിവുഡ് താരം ടൈഗര്‍ ഷ്‌റോഫിന്റെ പുതിയൊരു അഭിമുഖത്തിലെ ചില ഭാഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധ നേടുകയാണിപ്പോള്‍. ബോളിവുഡ് നടനായ അര്‍ബാസ് ഖാന്‍ നടത്തുന്ന 'പിഞ്ച്' എന്ന ഷോയില്‍ അതിഥിയായി എത്തിയതായിരുന്നു യുവതാരം ടൈഗര്‍. 

താന്‍ നേരിട്ട ബോഡി ഷെയിമിംഗിനെ കുറിച്ചും അതിനെ എങ്ങനെയാണ് അതിജീവിച്ചത് എന്നുമെല്ലാം ടൈഗര്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്. ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ താരത്തോട് ആരാധകര്‍ ചോദിച്ചിട്ടുള്ള ചോദ്യങ്ങളില്‍ ചിലത് അര്‍ബാസ് ഖാന്‍ നേരിട്ട് ചോദിക്കുകയായിരുന്നു. ഇക്കൂട്ടത്തില്‍ താങ്കള്‍ 'വിര്‍ജിന്‍' ആണോ എന്നും അര്‍ബാസ് ചോദിച്ചു. 

ഇതേ ചോദ്യങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കുള്ള ചുട്ട മറുപടി നല്‍കാന്‍ ടൈഗറിന് അവസരമൊരുക്കുകയായിരുന്നു അര്‍ബാസ് ഖാന്‍. ഏതായാലും ഈ ചോദ്യത്തിന് ടൈഗര്‍ നല്‍കിയ മറുപടിയാണ് ഏറെ ശ്രദ്ധേയമാകുന്നത്. 

'ഞാന്‍ സല്‍മാന്‍ ഭായിയെ പോലെ തന്നെ വിര്‍ജിന്‍ ആണ്' എന്നായിരുന്നു ടൈഗറിന്റെ മറുപടി. മുമ്പ് 'കോഫി വിത്ത് കരണ്‍' എന്ന ഷോയില്‍ സല്‍മാന്‍ ഖാനോട് 'വിര്‍ജിന്‍' ആണോ എന്ന ചോദ്യം വന്നപ്പോള്‍ അദ്ദേഹം താന്‍ 'വിര്‍ജിന്‍' ആണ് എന്ന് മറുപടി പറഞ്ഞിരുന്നു. സല്‍മാന്റെ പല പ്രണയബന്ധങ്ങളും ബോളിവുഡിലും പുറത്തുമെല്ലാം ഏറെ ചര്‍ച്ചയായിരുന്നു. എന്നിട്ടും താന്‍ 'വിര്‍ജിന്‍' ആണെന്ന് സല്‍മാന്‍ മറുപടി പറഞ്ഞതോടെ അത് വലിയ രീതിയില്‍ ജനശ്രദ്ധ നേടുകയായിരുന്നു. 

ഇതേ രീതി തന്നെയാണ് ടൈഗറും അനുകരിച്ചിരിക്കുന്നത്. പല സൗഹൃദങ്ങളുമുണ്ടായിട്ടുണ്ടെങ്കിലും അതില്‍ നിന്ന് വലുതായൊന്നും തനിക്ക് നേടാനായിട്ടില്ലെന്നും വിവാഹം കഴിക്കാന്‍ പോകുന്ന സ്ത്രീക്ക് വേണ്ടി തന്റെ കന്യകാത്വം സൂക്ഷിച്ചിരിക്കുകയാണെന്നും സല്‍മാന്‍ അതേ അഭിമുഖത്തില്‍ ഹാസ്യരൂപേണ പറഞ്ഞിരുന്നു. ഇതും അന്ന് ഏറെ ശ്രദ്ധ നേടിയിരുന്നു. 

ടൈഗറാണെങ്കില്‍ സിനിമാ ഇന്‍ഡസ്ട്രിയിലേക്ക് വന്ന ശേഷം താന്‍ നേരിട്ട പല അപമാനങ്ങളെ കുറിച്ചും അര്‍ബാസ് ഖാനുമായുള്ള ഷോയില്‍ സൂചന നല്‍കുന്നുണ്ട്. ഇത് നായകനാണോ, നായികയാണോ എന്ന് വരെ തന്നെ കുറിച്ച് തമാശ ഇറങ്ങിയിരുന്നുവെന്നും അത്തരത്തിലുള്ള എല്ലാ പരിഹാസങ്ങളെയും എതിര്‍പ്പുകളെയും തന്റെ നിശ്ചയദാര്‍ഢ്യം കൊണ്ടാണ് താന്‍ നേരിട്ടതെന്നും ടൈഗര്‍ അഭിമുഖത്തില്‍ പറയുന്നു. 

'ഹീറോപാന്തി' എന്ന ചിത്രത്തിലൂടെയാണ് ടൈഗര്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് യുവാക്കള്‍ക്കിടയില്‍ ആക്ഷന്‍- റൊമാന്റിക് ഹീറോ പരിവേഷത്തില്‍ തിളങ്ങാന്‍ ടൈഗറിന് സാധിച്ചു. യുവനടി ദിഷ പഠാണിയുമായുള്ള പ്രണയബന്ധം ടൈഗറിന് ചെറിയ രീതിയില്‍ വിവാദങ്ങളിലേക്ക് വലിച്ചിട്ടുവെങ്കിലും അതൊന്നും തന്നെ സിനിമാരംഗത്തെ നിലനില്‍പിനെ ബാധിച്ചില്ല.

 

Also Read:- ആദ്യ രാത്രിയിൽ കന്യകാത്വം തെളിയിക്കാൻ വ്യാജ രക്തം, വില 3100 രൂപ ; പ്രതിഷേധം

Follow Us:
Download App:
  • android
  • ios