കാണുമ്പോള്‍ തന്നെ അല്‍പം പേടി തോന്നിക്കുന്ന ദൃശ്യമാണിത്. ഒരു പക്ഷിക്ക് വേണ്ടി സ്വയം മറന്ന് ഒരു മനുഷ്യൻ സാഹസപ്പെടുകയാണ്. തീര്‍ച്ചയായും വീഡിയോ കണ്ടവരെല്ലാം ഇദ്ദേഹത്തിന്‍റെ നല്ല മനസിന് നന്ദി അറിയിക്കുകയാണ്. പക്ഷേ ഇതിനൊപ്പം തന്നെ യാതൊരു സുരക്ഷാ സജ്ജീകരണങ്ങളുമില്ലാതെ ഇങ്ങനെ ചെയ്തതിന് ഇദ്ദേഹത്തെ സ്നേഹപൂര്‍വം ശാസിക്കുകയും ചെയ്യുന്നുണ്ട് ഏവരും.

ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ വ്യത്യസ്തമായതും പുതുമയുള്ളതുമായ എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയില്‍ വലിയൊരു വിഭാഗം വീഡിയോകളും താല്‍ക്കാലികമായ ആസ്വാദനത്തിനായി ബോധപൂര്‍വം തയ്യാറാക്കുന്ന ഉള്ളടക്കങ്ങള്‍ തന്നെയാകാറുണ്ട്.

എന്നാല്‍ മറ്റുചില വീഡിയോകളാകട്ടെ അപ്രതീക്ഷിതമായി കണ്‍മുന്നിലുണ്ടാകുന്ന സംഭവവികാസങ്ങളുടെ നേര്‍ക്കാഴ്ചകളായിരിക്കും. ഇത് അപകടങ്ങള്‍ മുതല്‍ സാഹസികമായ രക്ഷാപ്രവര്‍ത്തനമോ, അഭ്യാസപ്രകടനങ്ങളോ എല്ലാമാവാം. 

ഇത്തരത്തില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായൊരു വീഡിയോ ഉണ്ട്. ഒരു ട്രാഫിക് പൊലീസുകാരനെയാണ് വീഡിയോയില്‍ കാണുന്നത്. ഇദ്ദേഹം തന്‍റെ ജീവൻ പോലും പണയപ്പെടുത്തിക്കൊണ് ചെയ്ത മാതൃകാപരമായൊരു സംഗതിയാണ് വീഡിയോയുടെ ഉള്ളടക്കം. 

ബെംഗലൂരുവിലെ രാജാജി നഗറില്‍ നിന്നുള്ള ട്രാഫിക് പൊലീസുകാരൻ സുരേഷിനെയാണ് വീഡിയോയില്‍ കാണുന്നത്. ഇദ്ദേഹം വലിയ ഉയരത്തില്‍ സ്ഥാപിച്ചിട്ടുള്ളൊരു ഹോര്‍ഡിംഗില്‍ അതിസാഹസികമായി കയറിയ ശേഷം ഇതിന് മുകളിലായി വയറുകള്‍ക്കുള്ളില്‍ കുടുങ്ങിക്കിടന്ന പ്രാവിനെ രക്ഷപ്പെടുത്തുകയാണ്. 

കാണുമ്പോള്‍ തന്നെ അല്‍പം പേടി തോന്നിക്കുന്ന ദൃശ്യമാണിത്. ഒരു പക്ഷിക്ക് വേണ്ടി സ്വയം മറന്ന് ഒരു മനുഷ്യൻ സാഹസപ്പെടുകയാണ്. തീര്‍ച്ചയായും വീഡിയോ കണ്ടവരെല്ലാം ഇദ്ദേഹത്തിന്‍റെ നല്ല മനസിന് നന്ദി അറിയിക്കുകയാണ്. പക്ഷേ ഇതിനൊപ്പം തന്നെ യാതൊരു സുരക്ഷാ സജ്ജീകരണങ്ങളുമില്ലാതെ ഇങ്ങനെ ചെയ്തതിന് ഇദ്ദേഹത്തെ സ്നേഹപൂര്‍വം ശാസിക്കുകയും ചെയ്യുന്നുണ്ട് ഏവരും. 

പ്രത്യേകിച്ച് പൊലീസുകാര്‍ക്ക് എപ്പോഴും ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ പെടുമ്പോള്‍ ആവശ്യമായ സുരക്ഷാസജ്ജീകരണങ്ങള്‍ ലഭ്യമാക്കേണ്ടതുണ്ട് എന്നാണ് ഏവരും ചൂണ്ടിക്കാട്ടുന്നത്. ആരായാലും സ്വന്തം ജീവൻ പണയപ്പെടുത്തിക്കൊണ്ട് ഇങ്ങനെയുള്ള നന്മകള്‍ ആഗ്രഹിക്കരുതെന്നും, നിങ്ങളെ കാത്തും ഒരു കുടുംബം ഇരിപ്പുണ്ടെന്നും ഓര്‍മ്മപ്പെടുത്തുകയാണ് അധികപേരും. 

ലക്ഷക്കണക്കിന് പേരാണ് ഇതിനോടകം തന്നെ വീഡിയോ കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. 

വീഡിയോ കാണാം...

Scroll to load tweet…

Also Read:- നായയെ രക്ഷിക്കാൻ ജീവൻ പണയപ്പെടുത്തുന്ന മനുഷ്യൻ; വീഡിയോ...