Asianet News MalayalamAsianet News Malayalam

തിരക്കേറിയ റോഡിലൂടെ ഒട്ടകപ്പക്ഷികളുടെ ഓട്ടം; ഒടുവില്‍ സംഭവിച്ചത്...

ലഹോറിലെ കനാൽ റോഡിലൂടെയാണ് രണ്ട് ഒട്ടകപ്പക്ഷികള്‍ ഓടിയത്. ഇവയുടെ ചിത്രം പകർത്താനായി വാഹനത്തിലുള്ളവരും പിന്നാലെ ഓടുന്നതും വീഡിയോയില്‍ കാണാം. 

Two ostriches spotted running on Lahore s Road
Author
Thiruvananthapuram, First Published Oct 27, 2021, 10:39 PM IST

തിരക്കേറിയ റോഡിലൂടെ ഓടുന്ന ഒട്ടകപ്പക്ഷികളുടെ (Ostrich) വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ (social media) വൈറലാകുന്നത്. ലഹോറിലെ (Lahore) കനാൽ റോഡിലൂടെയാണ് (Canal Road) രണ്ട് ഒട്ടകപ്പക്ഷികള്‍ ഓടിയത്. 

ഇവയുടെ ചിത്രവും വീഡിയോയും പകർത്താനായി വാഹനത്തിലുള്ളവരും പിന്നാലെ ഓടുന്നത് വീഡിയോയില്‍ (video) കാണാം. ഇവയെ പിന്തുടർന്നവരില്‍ ഒരാള്‍ പക്ഷിയെ പിടിച്ചത് അതിന്റെ കഴുത്തിലായിരുന്നുവെന്നും തുടര്‍ന്ന് അതിന്‍റെ ജീവൻ നഷ്ടമായെന്നും എആര്‍വൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ശ്വാസം കിട്ടാത്തതായിരുന്നു പക്ഷിയുടെ അന്ത്യത്തിന് കാരണം. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

അതേസമയം, ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ പക്ഷിയായ ഒട്ടകപ്പക്ഷിക്ക് മണിക്കൂറിൽ 65 മുതൽ 70 കിലോമീറ്റർ വരെ വേഗത്തിൽ ഓടാന്‍ കഴിയും. എന്നാല്‍ ഇവയ്ക്ക് പറക്കാനുള്ള ശേഷി മാത്രം ഇല്ല. 

 

 

 

Also Read:  പതുങ്ങിയിരുന്ന ഉഗ്രവിഷമുള്ള പാമ്പിനെ പിടികൂടി വനപാലകന്‍; വീഡിയോ വൈറല്‍

Follow Us:
Download App:
  • android
  • ios